നവകേരള സദസ്സ്; ഗുരുവായൂരിൽ വികസന സെമിനാർ 28ന്

➤ ALSO READ

ഗുരുവായൂർ: ഗുരുവായൂർ മണ്ഡലം നവകേരള സദസ്സിനോടനുബന്ധിച്ച് നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ വിശദമായ അവലോകനത്തിനും ചർച്ചക്കും പദ്ധതികൾ തയ്യാറാക്കുന്നതിനുമായി വികസന സെമിനാർ സംഘടിപ്പിക്കുന്നു.

ചെവ്വാഴ്ച രാവിലെ 10 ന് ചാവക്കാട് നഗരസഭാ എൻ വി സോമൻ ഹാളിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്.കില ഡയറക്ടർ ജോയ് ഇളമൺ സെമിനാർ ഉദ്ഘാടനം ചെയ്യും.എൻ കെ അക്ബർ എം എൽ എ അധ്യക്ഷനാകും. സർക്കാരിൻ്റെ വിവിധ വകുപ്പുകളിൽ ഉയർന്ന ഉദ്യോഗസ്ഥർ വകുപ്പുകളിൽ നടപ്പിലാക്കിയ പദ്ധതികളുടെ വിശദവിവരങ്ങൾ അവതരിപ്പിക്കുന്നതും വിശദമായ ഗ്രൂപ്പ് തല ചർച്ച എന്നിവ ഉണ്ടായിരിക്കും.വിവിധ വകുപ്പുകളുടെ അഭിമുഖ്യത്തിൽ ഗുരുവായൂർ മണ്ഡലത്തിലെ വികസനം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് വകുപ്പു മേധാവികൾ സെമിനാറിൽ അവതരിപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റിന്റമാർ ,ത്രിതല പഞ്ചായത്ത് അംഗങ്ങൾ,വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ സെമിനാറിൽ പങ്കെടുക്കും.

➤ SREE KRISHNA TEMPLE

Panikkasery Ranjith
Panikkasery Ranjith
GOLNEWS Correspondent at Guruvayoor

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts