പൈതൃകം ഗുരുവായൂർ ആദ്ധ്യാത്മിക പഠന  കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ, നാരായണീയം പ്രകാശനവും, ആദ്ധ്യാത്മിക സമ്മേളനവും നടന്നു.

➤ ALSO READ

ഗുരുവായൂർ: പൈതൃകം ഗുരുവായൂർ ആദ്ധ്യാത്മിക പഠന  കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ, തിരുവനന്തപുരം തിരുമല മഠാധിപതി സ്വാമി സുകുമാരാനന്ദ മലയാളത്തിൽ തർജ്ജമ ചെയ്ത ഗോരക്പുർ ഗീത പ്രസ്സ്  പ്രസാധകരായ ശ്രീമദ് നാരായണീയം മലയാള വ്യാഖ്യാനഗ്രന്ഥം പ്രകാശനം ചെയ്തു.

രുഗ്മണി റീജൻസിയിൽ നടന്ന ചടങ്ങ് ഗുരുവായൂർ ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്‌തു. ആചാര്യൻ ഗുരുവായൂർ പ്രഭാകർജി അധ്യക്ഷനായിരുന്നു. മുൻ ഗുരുവായൂർ ക്ഷേത്രം മേൽശാന്തി ഡോ. കിരൺ ആനന്ദ് നമ്പൂതിരി, മുഖ്യാതിഥി ആയിരുന്നു. “നാരായണീയത്തിന്റെ പ്രസക്തി” എന്ന വിഷയത്തിൽ രാധാകൃഷ്ണൻ കാക്കശ്ശേരി പ്രഭാഷണം നടത്തി. അഖില ഭാരത ഭാഗവതസത്ര സമിതി ഉപാധ്യക്ഷൻ നാരായണസ്വാമി, ദ്വാരകയിലെ മാതാ കൃഷ്ണപ്രിയാ നന്ദ സരസ്വതി, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഭഗവദ്ഗീത സത്സoഗവും ഉണ്ടായിരുന്നു.  പൈതൃകം ഗുരുവായൂർ ആദ്ധ്യാത്മിക പഠന കേന്ദ്രം ചെയർമാൻ  ഐ പി രാമചന്ദ്രൻ, ജനറൽ കൺവീനർ  സുബ്രഹ്‌മണ്യൻ കെ ജി, ട്രഷറർ ഇന്ദിര മോഹൻദാസ്, കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത്, സെക്രട്ടറി മധു കെ നായർ, ഖജാൻജി കെ കെ ശ്രീനിവാസൻ, കൺവീനർമാരായ ശ്രീകുമാർ പി നായർ, കെ സുഗതൻ, കെ കെ വേലായുധൻ എന്നിവർ പ്രസംഗിച്ചു.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts