ഗുരുവായൂർ പുസ്തകോത്സവം 2023; മാർച്ച് 1 മുതൽ 16 വരെ.

➤ ALSO READ

ഗുരുവായൂർ: ഗുരുവായൂർ പുസ്തകോത്സവം മാർച്ച് ഒന്നു മതൽ 15 വരെ നടക്കും. ബുധനാഴ്ച മാർച്ച് 1 ന് മയ്യഴിയുടെ കഥാകരൻ എം മുകുന്ദൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും.

ഗുരുവായൂർ നഗരസഭാ ലൈബ്രറി അങ്കണത്തിൽ നടക്കുന്ന പുസ്തകോത്സവത്തോടനുബന്ധിച്ച് ഈ എം എസ് സ്ക്വയറിലെ പരിപാടികൾ, നാടക വേദിയിൽ ഗാനാലാപന പ്രഭാഷണ പരമ്പര കലാ-സാംസ്കാരിക മത്സരം, ചിത്രരചന മത്സരം എന്നിവ നടക്കും.

ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷനാകും. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ, പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ പി ടി കുഞ്ഞിമുഹമ്മദ് എന്നിവർ മുഖ്യാതിഥികളാകും. പ്രഭാഷണ പരമ്പരയുടെ ഭാഗമായി എല്ലാ ദിവസവും വൈകീട്ട് അഞ്ചിന് പ്രഭാഷണങ്ങൾ നടക്കും.

മാർച്ച് 2. വ്യാഴം, വംശഹത്യകൾ ഓർമ്മിപ്പിക്കുന്നത് എന്ന വിഷയത്തിൽ കെ ഇ എൻ കുഞ്ഞഹമ്മദ് പ്രഭാഷണം നടത്തും. എ സായിനാഥൻ അധ്യക്ഷനാകും.

മാർച്ച് 3. വെള്ളി, നിയോലിബറൽ കാലത്തെ മതവും രാഷ്ട്രീയവും എന്ന വിഷയത്തിൽ കുഞ്ഞികണ്ണൻ പ്രഭാഷണം നടത്തും. ജി കെ പ്രകാശൻ അധ്യക്ഷനാകും.

മാർച്ച് 5. ഞായർ, ഭാഷയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ ഡോ. വി കാർത്തികേയൻ നായർ പ്രഭാഷണം നടത്തും. കെ പി വിനോദ് അധ്യക്ഷനാകും.

മാർച്ച് 6. തിങ്കൾ, ആലംകോട് ലീലാകൃഷ്ണൻ പ്രഭാഷണം നടത്തും. പ്രസാദ് കാക്കശ്ശേരി അധ്യക്ഷനാകും.

മാർച്ച് 7. ചൊവ്വ, ജനാധിപത്യത്തിന്റെ സാംസ്കാരിക എന്ന വിഷയത്തിൽ ഡോ.കെ എം അനിൽ പ്രഭാഷണം നടത്തും. ഗായത്രി അധ്യക്ഷനാകും.

മാർച്ച് 8. ബുധൻ, സാഹിത്യത്തിന്റെ നൈതീക മാനങ്ങൾ എന്ന വിഷയത്തിൽ ഡോ സുനിൽ പി ഇളയിടം പ്രഭാഷണം നടത്തും. സതീശൻ ഓവാട്ട് അധ്യക്ഷനാകും.

മാർച്ച് 9 വ്യാഴം സ്ത്രീ സുരക്ഷ ഇന്നത്തെ ഇന്ത്യയിൽ എന്ന വിഷയത്തിൽ ഡോ. ടി എൻ സീമ പ്രഭാഷണം നടത്തും, ചാവക്കാട് നഗരസഭാ ചെയർപേർസൺ ഷീജ പ്രശാന്ത് അധ്യക്ഷയാകും.

മാർച്ച് 10 വെള്ളിയാഴ്ച പ്രഭാഷണ പരമ്പരക്ക് സമാപനമാകും. സമാപന സമ്മേളനം സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ അധ്യക്ഷനാകും.

മലയാളത്തിലേയും ഇംഗ്ലീഷിലേയും ഒട്ടുമിക്ക പ്രസാദകരുടേയും പുസ്തകങ്ങൾ പുസ്തകോത്സവത്തിൽ ലഭ്യമാകുമെന്ന് ഗുരുവായൂ പുസ്തകോത്സവ സംഘാടക സമതി അംഗങ്ങങളായ കൺവീനർ എം സി സുനിൽകുമാർ, ട്രഷറർ ജീ കെ പ്രകാശൻ, കെ ആർ സൂരജ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts