ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നടതുറപ്പ് ഉത്സവം വാദ്യ നിറവിൽ സാഘോഷം സമുച്ചിതമായി ആഘോഷിച്ചു.
ക്ഷേത്രത്തിൽ ചുറ്റു് വിളക്ക്, നിറമാല, കേളി, ഗുരുതി വിശേഷാൽ പൂജ എന്നിവയ്ക്ക് ശേഷം മേലേക്കാവിൽ ഗുരുവായൂർ വിമലും, സംഘത്തിൻെറയും തായമ്പകയും, താഴെത്തെ കാവിൽ കലാമണ്ഡലം രാജനും, സുമേഷ് ബ്രഹ്മക്കുളവും സംഘവും അവതരിപ്പിച്ച ഡബിൾതായമ്പകയും ഉത്സവ വാദ്യതാളമേളത്തിനു് മിഴിവേകി. ഫാൻസി വെടിക്കെട്ടും ഉണ്ടായി.
ചടങ്ങുകൾക്ക് മേൽശാന്തി ഭാസ്ക്കരൻ തിരുമേനി മുഖ്യ കാർമ്മികനായി. ആഘോഷത്തിന് പ്രഭാകരൻ മണ്ണൂർ, ചന്ദ്രൻ ചങ്കത്ത്, ബാലൻ വാറണാട്ട്, ശിവൻ കണിച്ചാടത്ത്, ഹരി കൂടത്തിങ്കൽ എന്നിവർ നേതൃത്വം നൽകി