ഗുരുവായൂർ : ആചാര – അനുഷ്ഠാന – വാദ്യ വേളകളിൽ ഗുരുവായൂരപ്പൻ്റെ തിരുമുമ്പിൽ തൻ്റെ വാദ്യ താളസപര്യാ പ്രയാണം സമർപ്പിച്ച ശ്രേഷ്ഠ കലാകാരൻ വാദ്യ കുലപതി ഗുരുവായൂർ കുഞ്ഞൻ മാരാരുടെ സ്മരണാ നാമധേയത്തിൽ ഗുരുവായൂർ ദേവസ്വം തായമ്പകോത്സവം ഒരുക്കണമെന്ന് തിരുവെങ്കിടം പാനയോഗം ആവശ്യപ്പെട്ടു.
ഗുരുവായൂർ ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോത്സവം, ജയദേവ അഷ്ടപദിയോത്സവം, നാദസ്വര – തവിൽ സംഗീതോത്സവം തുടങ്ങിയവയെ പോലെ വർഷതോറും ചെണ്ടവാദ്യ നിരയ്ക്കായി തായമ്പ കോത്സവം സംഘടിപ്പിയ്ക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേവസ്വം മന്ത്രി, കമ്മീഷണർ, മാനേജിംഗ് കമ്മിററി എന്നിവർക്ക് കത്ത് നൽകുവാനും യോഗം തീരുമാനിച്ചു.
പാനയോഗം ജനറൽ സെക്രട്ടറി വാദ്യ പ്രവീൺ ഗുരുവായൂർ ജയപ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗം തിരുവെങ്കിടാചലപതി ക്ഷേത്രസമിതി പ്രസിഡണ്ടും, പാനയോഗം പ്രസിഡണ്ടും കൂടിയായ ശശി വാറണാട്ട് യോഗം ഉദ്ഘാടനം ചെയ്തു. കോ – ഓഡിനേറ്റർ ബാലൻ വാറണാട്ട്, പാനകർമ്മിയും, വാദ്യ വിദ്വാനുമായ ശ്യാമളൻ കണ്ണത്ത്, മദ്ധള ഇലത്താള കലാകാരൻ രാജു കോക്കൂർ. അനുഷ്ഠാന കലാകാരൻ ഇ. ഹരീഷ്, മോഹനൻ കുന്നത്തുർ എന്നിവർ പ്രസംഗിച്ചു
പാന യോഗത്തിൻ്റെ പുതിയ ഭാരവാഹികളായി ശശി വാറണാട്ട് (പ്രസിഡണ്ട്) , ഉണ്ണികൃഷ്ണൻ എടവന, മാധവൻ പൈക്കാട്ട്, ഷൺമുഖൻ’ തെച്ചിയിൽ (വൈസ് പ്രസിഡണ്ടുമാർ), ഗുരുവായൂർ ജയപ്രകാശ് (ജനറൽ സെക്രട്ടറി) , ഇ.ദേവിദാസൻ, പ്രഭാകരൻ മുത്തേടത്ത്, മുരളി അകമ്പടി ( സെക്രട്ടറിമാർ) പ്രീത എടവന (ട്രഷറർ), ചീഫ് കോഡിനേറ്റർ ബാലൻ വാറണാട്ട് എന്നിവരെ തിരഞ്ഞെടുത്തു