ഗൂരൂവയുർ: സായി സഞ്ജീവനി ട്രസ്റ്റ് ഏർപ്പെടുത്തിയ സായി ദക്ഷിണേന്ത്യൻ പുരസ്കാരങ്ങളുടെ സമർപ്പണവും ജനുവരി 24നു ഗുരുവായൂർ ദർശൻ ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 3 നു നടക്കും.
സായി കർമ്മ ശ്രേഷ്ഠ പുരസ്കാരതിനു കൈതപ്രം ദാമോദരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു.
സായിധർമ്മ രത്ന പുരസ്ക്കാരങ്ങൾക്ക് തമിഴ്നാടിൽ നിന്ന് ശ്രീ ആർ. പ്രേം കുമാർ. ചെയർമാൻ, ബി.എൽ.എം.സൊസൈറ്റി യും,
കേരളത്തിൽ നിന്ന് അഡ്വ ഡോ പി കൃഷ്ണകുമാർ ചെയർമാൻ, നെഹ്രു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് യും, കർണാടകയിൽ നിന്ന് ഡോ: പി.പ്രസാദ് പണിക്കർ.
എന്നിവരെയും തിരഞ്ഞെടുക്കപെട്ടു.
ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പുരസ്കാരങ്ങൾ സമർപ്പിക്കും. പോണ്ടിച്ചേരി സിവിൽ സപ്ലൈസ് മിനിസ്റ്റർ സായി ശരവണ കുമാർ, ശ്രീ എ. കേ.എസ്.വിജയൻ തമിഴ്നാട്. സ്പെഷ്യൽ റിപ്രസന്റേറ്റീവ് ഡൽഹി, ഡോ.മുഹമ്മദ് ഖാൻ സി എ ഒ, ഖാൻ മീഡിയസിറ്റി, ഫിഫ മെമ്പർ, ആചാര്യ എം ആർ. രാജേഷ്, ഗുരുവായുർ ദേവസ്വം ചെയർമാൻ വി.കെ. വിജയൻ, നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
കർണാടകയിൽ മൗനയൊഗക്കായി ഒരുക്കുന്ന ഇന്റർനാഷണൽ സെന്റർ ആണ് സാധനഗ്രാമം. ഇരുനൂര് ആക്കർ സ്ഥലത്തായി മെഡിറ്റേഷൻ സെന്റർ, ഗോശാല, ഗുരുകുലം, ആയുർവ്വേദ ആലോപതി ചികിത്സാലയങ്ങൾ, മാതാമാറ്റിക്കൽ മ്യൂസിയം, വേദിക് വിർച്ച്വൽ യൂണിവേഴ്സിറ്റി തുടങ്ങിയവ സാധന ഗ്രമത്തിൽ ഉൾപെടും.
പത്ര സമ്മേളനത്തിൽ
സായ് സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ മൗനയോഗി ഹരിനാരായണൻ, എക്സിക്യൂട്ടീവ് ട്രസ്റ്റി അരുൺ സി നമ്പ്യാർ,ട്രസ്റ്റ് അംഗം സബിത രഞ്ജിത്, മണികണ്ഠൻ ടി സ്. നവ്യ ടി.പി.,അക്ബർ, എന്നിവർ പങ്കെടുത്തു.