ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ചുറ്റമ്പലം ചെമ്പോല മേയുന്നതിന്റെ ആദ്യ സംഭാവനയായ 10 ലക്ഷം രൂപയുടെ ചെക്ക് ചെന്നെയിലെ വ്യവസായിയും ഗുരുവായൂർ സ്വദേശിയുമായ ഡോ. വി വിജയ കുമാറിൽ നിന്ന് മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ പി.നന്ദകുമാർ, ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ. പ്രകാശൻ, എക്സിക്യൂട്ടീവ് ഓഫീസർ പി.ടി. വിജയി എന്നിവർ ചേർന്ന് ഏറ്റു വാങ്ങി. ട്രസ്റ്റി ബോർഡ് മെമ്പർമാരായ കെ.കെ.ഗോവിന്ദ് ദാസ് , ചെറുതയൂർ ഉണ്ണികൃഷ്ണൻ, പി. സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.