ഗുരുവായൂർ: ലോകത്തിലെ ആദ്യത്തെ വേദ ക്ഷേത്രത്തിൽ വേദ പ്രതിഷ്ഠ നടത്തുന്നതിന്റെ വിളംബരമായി ശ്രീപത്മനാഭ സന്നിധിയിൽ നിന്നും പുറപ്പെട്ട വേദരഥയാത്രയ്ക്ക് ഗുരുവായൂരിൽ ഭക്തി നിർഭരമായ സ്വീകരണം നൽകി. മമ്മിയൂർ ശിവക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മമ്മിയൂർ ദേവസ്വം ചെയർമാൻ ജി കെ പ്രകാശൻ വിളക്ക് തെളിയിച്ചു, മാല ചാർത്തി. ചടങ്ങിൽ കാശ്യപാശ്രമം ഭാരവാഹികൾ അദ്ദേഹത്തെ ആദരിച്ചു.
ഗുരുവായൂർ ക്ഷേത്രത്തിൽ നഗരസഭാ കൗൺസിലറും ക്ഷേത്രസംരക്ഷണ സമിതി അംഗവുമായ ജ്യോതി രവീന്ദ്രനാഥ് മാല ചാർത്തി വേദരഥത്തെ സ്വീകരിച്ചു. കേരള ക്ഷേത്ര സംരക്ഷണ സമിതി താലൂക് പ്രസിഡന്റ് അഡ്വക്കേറ്റ് കെ എസ് പവിത്രൻ, പൈതൃകം ഗുരുവായൂരിനെ പ്രതിനിധീകരിച്ചു രവീന്ദ്രൻ വട്ടരങ്ങത്ത്,ജീവകാരുണ്യ പ്രവർത്തകനായ ഡോ ഐശ്വര്യ സുരേഷ് പ്രശസ്ത നാദസ്വര വിദ്വാൻ ഗുരുവായൂർ മുരളി, മമ്മിയൂർ ക്ഷേത്രം മുൻ ചെയർമാൻ മോഹൻദാസ് മുതലായവർ പങ്കെടുത്തു. വേദക്ഷേത്ര പ്രതിഷ്ഠാ സമിതി ചെയർമാൻ ശശിധരൻ വൈദിക് വിളക്ക് തെളിയിച്ചു.