ചാവക്കാട്: നമ്മൾ ചാവക്കാട്ടുകാർ കുടുംബസംഗമം നടത്തി. പ്രസിഡന്റ് ഡോ.പി വി മധുസൂദനൻ ഉദ്ഘാടനം ചെയ്തു. കെ സി ശിവദാസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേസ് നേടിയ ഹൃതിക ധനഞ്ജയ്, നൈഹാൻ മുജീബ് എന്നിവരെ അനുമോദിച്ചു. രാജൻ മാക്കൽ, എം എ മൊയ്തീൻഷാ, കെ എസ് ബാബുരാജ്, ബദറുദ്ദീൻ ഗുരുവായൂർ, പി കെ ഫസലുദ്ദീൻ, ഷബീർ ഡിജിമാക്സ് എന്നിവർ പ്രസംഗിച്ചു.