ഗുരുവായൂർ: മിസ് കേരള മത്സരത്തിൽ ഒന്നാം റണ്ണർ അപ്പായി വിജയിച്ച ഗുരുവായൂർ മുല്ലത്തറ റസിഡൻസ് അസോസിയേഷൻ കുടുംബാംഗമായ കുമാരി ശാംഭവിയെ ഗുരുവായൂർ മുല്ലത്തറ റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മൊമൻ്റൊ നൽകി അനുമോദിച്ചു.
അസോസിയേഷൻ പ്രസിഡൻ്റ് എം.ശശികുമാർ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശ്രുതി വിനോദ് അദ്ധ്യക്ഷയായി. വാർഡ് കൗൺസിലർ ജ്യോതി രവീന്ദ്രനാഥ്, സെക്രട്ടറി ആർ.രവികുമാർ, ഭാരവാഹികളായ ബബിത ശ്രീനിവാസ്, കെ.വൽസലൻ, ശശി പട്ടത്താക്കിൽ എന്നിവർ പ്രസംഗിച്ചു. നിർവ്വാഹക സമിതി അംഗങ്ങളായ, അഡ്വ ഷൈൻ മനയിൽ, സോമനാഥൻ കണ്ടമ്പുള്ളി, പ്രസന്നകുമാരി, ലളിത ഗോപാലകൃഷ്ണൻ, ശോഭ ശശിധരൻ, സിന്ധു, മാത്യൂസ് ഒലക്കേങ്കിൽ, ഗോപി മോളൂർ, പ്രഭാകരൻ നായർ, രവി പുന്നക്കൽ എന്നിവർ നേതൃത്വം നൽകി.

മുല്ലത്തറ ക്ഷേത്രം റോഡിൽ ശ്രീപാദം വീട്ടിൽ അഡ്വ കെ.എസ് പവിത്രൻ്റെയും ഷീബ പവിത്രൻ്റെയും മകളാണ് കുമാരി ശാംഭവി.