ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ മഹാരുദ്ര യജ്ഞത്തിന്റെ സമാപനത്തിന് അരങ്ങിലും അണിയറയിലും ജീവനക്കാർ നിറയുന്ന പുരാണ നാടകം “ദക്ഷയാഗം” അവതരിപ്പിക്കും.
മമ്മിയൂർ ദേവസ്വം ഉദ്യോഗസ്ഥനും നാടക പ്രവർത്തകനുമായ ബൈജു മമ്മിയൂരാണ് രചന. സംവിധാനം : ജയരാജ് മേനോൻ.
നായക വേഷത്തിൽ ദക്ഷനായി നടൻ ശിവജി ഗുരുവായൂരും സതിയായി അനുശ്രീ ആവണിയും അരങ്ങിലെത്തും. ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശൻ ദക്ഷന്റെസഭയിലെ സംഗീത ശാസ്ത്രികളാണ്.
ക്ഷേത്ര ജീവനക്കാരായ രഞ്ജിത് രാധാകൃഷ്ണൻ, ജ്യോതി ശങ്കർ, തുളസീദാസ് കോട്ടപ്പടി, ബിനേഷ് താമരയൂർ എന്നിവരും ജീവനക്കാരുടെ കുടുംബാംഗ ങ്ങളും അരങ്ങിൽ എത്തുന്നു. ഇന്ന് രാത്രി 7നാണ് നാടകം.