ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്ന പ്രശ്ന ചിന്തയുടെ ഭാഗമായുള്ള പരിഹാര ക്രിയകൾക്ക് ആചാര്യ വരണത്തോടെ തുടക്കമായി.
ക്ഷേത്ര തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ഹരി നമ്പൂതിരിപ്പാട്, സതീശൻ നമ്പൂതിരിപ്പാട് എന്നിവരാണ് പ്രശ്നപരിഹാര ക്രിയകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുന്നത്.
ചൊവ്വാഴ്ച കാലത്ത് മഹാഗണപതി ഹോമം, മൃത്യുജ്ഞയഹോമം, സൂ കൃതഹോമം, സായൂജ്യപൂജ, കാൽ കഴുക്കിച്ചുട്ട്, എന്നിവയും വൈകീട്ട് ഭഗവതി സേവയും നടന്നു. ക്ഷേത്ര ജീവനക്കാരും, ട്രസ്റ്റി ബോർഡ് ചെയർമാൻ ജീ കെ പ്രകാശൻ, മെമ്പർമാർ, ഭക്തജനങ്ങളും ചേർന്ന് വിളിച്ചു ചൊല്ലി പ്രായശ്ചിത്തം നടത്തി.