ഗുരുവായൂർ: മുൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ പി ടി മോഹനകൃഷ്ണന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

ചാവക്കാട് റൂറൽ ബാങ്ക് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. മുൻ യു.ഡി.എഫ് ചെയർമാൻ ജോസഫ് ചാലിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ എം.വി ഹൈദരാലി, പി യതീന്ദ്രദാസ്, കെ.ഡി വീരമണി, നേതാക്കളായ കെ.എച്ച് ശാഹുൽ ഹമീദ്, സി.വി സുരേന്ദ്രൻ, ഇർഷാദ് ചേറ്റുവ, അരവിന്ദൻ പല്ലത്ത്, കെ.പി ഉദയൻ, കെ.വി സത്താർ, കെ.ജെ ചാക്കോ, കെ.വി ഷാനവാസ്, സി. മുസ്താക്കലി, ഐ.പി രാജേന്ദ്രൻ, ആന്റോ തോമാസ്, ശിവൻ പാലിയത്ത്, എം.എസ് ശിവദാസ്, എച്ച്.എം നൗഫൽ, മൊയ്ദീൻഷാ പള്ളത്ത്, നിഖിൽ ജി കൃഷ്ണൻ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.
