ഗുരുവായൂർ: ജനുവരി 14ന് ശനിയാഴ്ച മകരവിളക്ക് ദിവസം ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തിൽ വിശേഷാൽ പരിപാടികൾ കാലത്ത് 8 മണി മുതൽ “നാഗപ്പാട്ട് ” അവതരണം സുധർമ്മൻ ചൂണ്ടൽ. വൈകീട്ട് 5 മണി മുതൽ അയ്യപ്പന്റെ തിരുനടയിൽ ” മകര ജ്യോതി ദീപം” തെളിയിക്കൽ ദീപാരാധന, വലിയ സ്ക്രീനിൽ ശബരിമലയിൽ നിന്നും മകര ജ്യോതിദർശനം തൽസമയ സംപ്രേഷണം, പാതിരിക്കുന്നത്ത് മന സദാനന്ദൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ, “സർപ്പബലി” എന്നീ ചടങ്ങുകൾ ഉണ്ടായിരിക്കുന്നതാണ്.
നാഗപ്പാട്ട്, മകര ജ്യോതി ദീപം, സർപ്പബലി എന്നിവ ക്ഷേത്രം കൗണ്ടറിൽ ഭക്തജനങ്ങൾക്ക് മുൻകൂട്ടി ശീട്ടാക്കാവുന്നതാണ്.