ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം കൊമ്പൻ നന്ദന് ഏക്കത്തിലും തലപ്പൊക്കം. ഒരു ദിവസത്തെ എഴുന്നള്ളിപ്പിന് 2,22,223 രൂപയ്ക്കാണ് കമ്മിറ്റിക്കാർ ടെൻഡറിലൂടെ ഉറപ്പിച്ചത്.
ഫെബ്രുവരി 26 ന് കുന്നംകുളം പഴഞ്ഞി ചെറുവരമ്പത്തുകാവ് പൂരത്തിന് ഭഗവതി പൂരമഹോത്സവ കമ്മിറ്റിക്കാരാണ് ഇത്രയും തുക നൽകി ആനയെ കൊണ്ടുപോകുന്നത്. ഇതേ ദിവസത്തെ എഴുന്നള്ളിപ്പിന് എറണാകുളത്തുനിന്നും വന്ന പൂരക്കമ്മിറ്റിക്കാർ രണ്ടു ലക്ഷം വരെ നന്ദനുവേണ്ടി ടെൻഡർ നൽകിയിരുന്നു.
തിങ്കളാഴ്ച നടന്ന ലേലത്തിൽ 2,10, 211 രൂപയ്ക്ക് പാലിയേക്കര ചേന്നംകുളങ്ങര ഭഗവതി ക്ഷേത്ര ക്കമ്മിറ്റിക്കാർ നന്ദനെ ഏൽപ്പിച്ചിരുന്നു. അന്നുതന്നെ കൊമ്പൻ ഇന്ദ്രസെൻ 2,72,727 രൂപയുടെ ഏക്കത്തിലൂടെ റിക്കാർഡിട്ടിരുന്നു. ഉത്സവ സീസൺ ആയതോടെ എഴുന്നള്ളിപ്പുകൾക്ക് ഗുരുവായൂർ ദേവസ്വം ആനകളെ കിട്ടാൻ മത്സരമാണ്.