ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന മാലിന്യ നിക്ഷേപ കേന്ദ്രം (ചൂൽപ്പുറം ട്രഞ്ചിംഗ് ഗ്രൗണ്ട് ) പൂർണ്ണമായും മാറുന്നു. ചൂൽപ്പുറം ട്രഞ്ചിംഗ് ഗ്രൗണ്ടിന് ഭൂതകാല ചരിത്രമുണ്ട്. മനുഷ്യവാസം അന്യമാക്കുന്ന ദുർഗന്ധം പേറുന്ന മാലിന്യ മലകളുടെ ചരിത്രം. ഇന്നത് മാറി. ഈ സ്ഥലത്തിന്റെ ഒരു ഭാഗം നേരത്തെ തന്നെ ആധുനിക ഗ്യാസ് ക്രിമറ്റോറിയവും, മാലിന്യ സംസ്ക്കരണത്തിന്റെ നൂതനാശയങ്ങളോടെ ബയോപാർക്കും, അഗ്രോ നഴ്സറിയുമായി മാറ്റിയിരുന്നു. ഇപ്പോൾ ബയോ പാർക്കിൽ, 42 ലക്ഷം രൂപ ചെലവഴിച്ച്, അജൈവ മാലിന്യം തരം തിരിക്കാനുള്ള MCF (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) സെന്റർ നിർമ്മിച്ചിരിക്കുകയാണ്. ട്രഞ്ചിംഗ് ഗ്രൗണ്ടിന്റെ ബാക്കിയുണ്ടായിരുന്ന ഒരു ഭാഗത്ത് 43 ലക്ഷം രൂപ ചിലവഴിച്ച് കുട്ടികൾക്ക്, കളിക്കാനും മുതിർന്നവർക്ക് രസിക്കാനും കഴിയുന്ന, ഗുരുവായൂർ സത്യഗ്രഹത്തിലെ പ്രധാനിയായിരുന്ന എ.സി.രാമന്റെ നാമധേയത്തിൽ മികവാർന്ന ചിൽഡ്രൻസ് പാർക്ക് സജ്ജമാക്കിയിരിക്കുന്നു. മറ്റൊരു ഭാഗത്ത് 20 ലക്ഷത്തോളം ചെലവഴിച്ച്, ഗുരുവായൂരിലേക്ക് കടന്ന് പോകുന്നവർക്ക് ഇടത്താവളമായി പ്രാഥമിക സൗകര്യങ്ങളോടു കൂടിയ വഴിയോര വിശ്രമകേന്ദ്രത്തിന്റെയും നിർമ്മാണം പൂർത്തിയായിരിക്കുന്നു.
ദുർഗന്ധപൂരിതമായിരുന്ന ഒരു പ്രദേശത്തെ പൂർണ്ണമായും മാറ്റി, അവിടെ ജനോപകാര പ്രദമായ ഇടമാക്കി മാറ്റിയിരിക്കുകയാണ് നഗരസഭ. നഗരസഭയുടെ സംസ്കരണ പ്രവർത്തനങ്ങളുടെ വൻ വിജയമാണ് ഇതിന് കാരണമായത്.
ഖരമാലിന്യ സ്വയം ഭരണ ഈ മൂന്ന് സംരംഭങ്ങളുടെയും ഉദ്ഘാടനം ജനുവരി 14 ന് ശനിയാഴ്ച വൈകീട്ട് ബഹു തദ്ദേശ വകുപ്പ് ശ്രീ.എം.ബി രാജേഷ് ബഹു: ഗുരുവായൂർ എം.എൽ.എ ശ്രീ.എൻ.കെ അക്ബർ 5 മണിക്ക് നിർവ്വഹിക്കുന്നതാണ്. യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. ബഹു.തൃശ്ശൂർ എം.പി ശ്രീ.ടി.എൻ പ്രതാപൻ, ബഹു.മണലൂർ എം.എൽ.എ ശ്രീ.മുരളി പെരുന്നെല്ലി, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ ഐ.എ.എസ്, തദ്ദേശ മുരളീധരൻ ഐ.എ.എസ്, സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ പ്രിൻസിപ്പൽ ഡയറക്ടർ ശ്രീ.എം.ജി.രാജമാണിക്യം ഐ.എ.എസ്, അമൃത് ഡയറക്ടർ ശ്രീ.അരുൺ കെ.വിജയൻ ഐ.എ.എസ്, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ ശ്രീ.ജാഫർ മാലിക് ഐ.എ.എസ്, നവ കേരള മിഷൻ കോ-ഓർഡിനേറ്റർ ഡോ.ടി.എൻ സീമ, ശുചത്വ മിഷൻ ഡയറക്ടർ ശ്രീ.ബാലബാസ്ക്കർ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.