ഗുരുവായൂർ: കേരള നല്ല ജീവന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 15 വർഷമായി നടത്തി വരാറുള്ള സൈക്കിൾ യാത്രക്ക് ഗുരുവായൂർ മഞ്ജുളാൽ പരിസരത്ത് ജീവഗുരുവായൂർ ആവേശകരമായ സ്വീകരണം നൽകി.
തിരൂർ പ്രകൃതി ഗ്രാമത്തിൽ നിന്നും ഡോക്ടർ . പി.എ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ആരംഭിച്ച സൈക്കിൾ യാത്ര തിങ്കളാഴ്ച വൈകീട്ട് 5.00.PM ആണ് ഗുരുവായൂരിൽ എത്തിയത്.
കഴിഞ്ഞ 15 വർഷമായി മുടങ്ങാതെ ജനുവരി രണ്ടാം വാരത്തിൽ നടത്തുന്ന യാത്രയിൽ ഈ പ്രാവശ്യം 6 വയസ്സുകാരൻ മുതൽ 86 വയസ്സുളളവർ വരെയുള്ള നാൽപ്പതിലധികം പേർ പങ്കെടുത്തു.
പരിസര മലിനീകരണം ഒഴിവാക്കുക, ആരോഗ്യമുള്ള ഒരു ജനതയെ സൈക്കിൾ ഉപയാഗത്തിലൂടെ സൃഷ്ടിക്കുക, റോഡുകളിൽ സുഗമമായ സൈക്കിൾ യാത്രക്കായി സൈക്കിൾ പാത്ത് ഉണ്ടാക്കുക, ടൂ വീലർ ലൈസൻസിന് സൈക്കിൾ ബാലൻസ് നിർബ്ബന്ധമാക്കുക, സൈക്കിൾ യാത്രികർക്ക് ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങൾ ഉന്നയിച്ചാണ് ഇക്കാലമത്രയും സൈക്കിൾ യാത്ര നടത്തുന്നത്.
യാത്ര കടന്നു പോകുന്ന സ്ഥലങ്ങളിൽ എല്ലാം തന്നെ അതാതു പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് യാത്രികർക്കുള്ള താമസവും, ഭക്ഷണവും ഒരുക്കുന്നത്.
ഗുരുവായൂരിൽ താമസ സൗകര്യവും ഭക്ഷണവും ഗുരുവായൂർ നഗരസഭയാണ് ഒരുക്കിയത്
മഞ്ജു ളാൽ പരിസരത്തുനടന്ന സ്വീകരണ യോഗത്തിൽ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ഒരു കൊട്ട ഓറഞ്ച് നൽകിയാണ് യാത്രികരെ സ്വീകരിച്ചത്. യോഗത്തിൽ ജീവ പ്രസിഡന്റ് അഡ്വ. അന്ന ജാൻസി അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ എം.കൃഷ്ണദാസ് ഉത്ഘാടനം ചെയ്തു.
ഈ യാത്ര സംഘടിപ്പിക്കുന്ന കേരള നല്ല ജീവന പ്രസ്ഥാനത്തിന് ജീവഗുരുവായൂരിന്റെ ഒരു ഉപഹാരം നൽകി ചെയർമാൻ ആദരിച്ചു
. ചടങ്ങിൽ സൈക്കിൾ ഉപയോഗിച്ച് ഉപജീവനം നടത്തുന്ന പത്രപ്രവർത്തകൻ കൂടിയായ ശ്രീ. ഡേവിസ് അഗസ്റ്റിനെ (പ്രസ്സ് ക്ലബ്ബ് മെമ്പർ) കാഷ് അവാർഡും വസ്ത്രവും ഉപഹാരവും നൽകി ആദരിച്ചു.: പത്രപ്രവർത്തകനായ ഡേവിസ് വളരെ കാലമായി രാഷ്ട്രദീപികയടക്കമുള്ള പത്രങ്ങൾ വരിക്കാർക്ക് എത്തിക്കുന്നത് സൈക്കിൾ ചവിട്ടി കൊണ്ടാണ്
ജീവഗുരുവായൂരിന്റെ സജീവ പ്രവർത്തകരായ ജിഷ- സതീഷ് ദമ്പതികളുടെ മകൾ , പൂനയിൽ നടന്ന നേഷണൽ സ്വിമ്മിങ് ചാബ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ നക്ഷത്രയെ ആദരിച്ചു.
ഡോക്ടർ. പി.എ. രാധാകൃഷൻ, അഡ്വ. രവി ചങ്കത്ത് , കെ.കെ.ശ്രീനിവാസൻ , പി.ഐ. സൈമൺ മാസ്റ്റർ, മുരളി അകമ്പടി, കെ.യു. കാർത്തികേയൻ, സുനീത ടീച്ചർ, മുരളീധര കൈമൾ തുടങ്ങിയവർ പ്രസംഗിച്ചു.