ഗുരുവായൂർ: ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവം കൊടിയിറങ്ങി. ദീപാരാധനയ്ക്കു ശേഷം ഭഗവാൻ നഗര പ്രദക്ഷിണത്തിനായി പുറത്തേക്കിറങ്ങി. ആറാട്ടു കഴിഞ്ഞ് ക്ഷേത്രത്തിനകത്തെ പ്രദക്ഷിണം പൂർത്തിയാക്കി കൊടിയിറക്കുകയായിരുന്നു.
ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നേതൃത്വം വഹിച്ചു. ചേന്നാസ് സതീശൻ നബൂതിരിപാടിന്റെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.