ഗുരുവായൂർ: സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ്, ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ, വുമൺ സെല്ലിന്റെ ആഭിമുഖ്യത്തിൽ 6 ബാച്ചുകൾക്കായി ജനുവരി 9, 10, 11 തിയ്യതികളിൽ സംഘടിപ്പിക്കുന്ന “ Pathway – Social Life Wellness Programme 2022 – 2023 ” എന്ന സെമിനാർ ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ സി വൽസ് എം.എ സ്വാഗതം പറഞ്ഞു. തൃശ്ശൂർ മൈനോരിറ്റി യൂത്ത് കോച്ചിങ്ങ് സെന്റർ പ്രിൻസിപ്പൽ ഡോ. എം.ബി ഹംസ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജിലെ വുമൺ സെൽ കോഡിനേറ്ററും, സുവോളജി വിഭാഗ മേധാവിയുമായ ഡോ. സ്വപ്ന ജോണി നന്ദിയും രേഖപെടുത്തി.