ഗുരുവായൂർ: അശരണരായകിടപ്പ് രോഗികൾക്കും ക്യാൻസർ രോഗ ബാധിതർക്കും മറ്റു സമൂഹത്തിൽ ഒറ്റപ്പെട്ടവർക്കും ആശ്വാസമേകി, ഗുരുവായൂർ നഗരസഭ, പൂക്കോട് മേഖല, തൈക്കാട് മേഖല എന്നിവിടങ്ങളിൽ സാന്ത്വന പരിചരണ പ്രവർത്തനങ്ങളുമായി ആർദ്രം പ്രയാണം തുടരുന്നു.
2023 ജനുവരി 27 ന് 3 വാർഷിക ദിനത്തിൽ പ്രത്യേകമായി അർഹതപ്പെട്ട രോഗ ബാധിതർക്ക് എന്താണ് അവർക്ക് ആവശ്യമെങ്കിൽ അതു നൽകി, അവരുടെ സന്തോഷത്തിനായി ആ വാർഷിക സുദിനം മാറ്റി വെക്കുകയാണ് ആർദ്രം.
നാളിതുവരെ ആർദ്രത്തിന്റെ പ്രവർത്തനങ്ങളെ നെഞ്ചോടു ചേർത്ത എല്ലാ സുമനസുകളെയും നന്ദിയോടെ സ്മരിക്കുന്നു. തുടർന്നും എല്ലാവരുടെയും പങ്കാളിത്തവും സഹകരണവും പ്രതീക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ് : അനിൽ കല്ലാറ്റ് (9946819966), സെക്രട്ടറി: പണിക്കശേരി രഞ്ജിത് (9526100091).