ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗമായി എറണാകുളം പൂത്തോട്ട സ്വദേശി വി.ജി.രവീന്ദ്രൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
വെള്ളിയാഴ്ച രാവിലെ ക്ഷേത്രം തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടന ചടങ്ങിൽ, അധ്യക്ഷനായിരുന്ന ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ ഐ എ എസ്സാണ് സത്യവാചകം ചൊല്ലി കൊടുത്തത്.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ സ്വാഗതം ആശംസിച്ചു. അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ പുതിയ അംഗത്തെ നിയമിച്ചുകൊണ്ടുള്ള സർക്കാർ വിജ്ഞാപനം വായിച്ചു. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ ആർ ഗോപിനാഥ്, മനോജ് ബി നായർ എന്നിവർ പങ്കെടുത്തു.

സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ വി ജി രവീന്ദ്രനെ ദേവസ്വം കമ്മീഷണർ ബൊക്കെ നൽകി സ്വീകരിച്ചു. തുടർന്ന് ദേവസ്വം ഭരണസമിതി അംഗങ്ങളും സ്വീകരണം നൽകി. പിന്നീട് വിവിധ സംഘടനാ ഭാരവാഹികളും അദ്ദേഹത്തെ പൊന്നാടയണിയിച്ച് അനുമോദിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ഭക്തജനങ്ങളും വിവിധ സംഘടനാ പ്രതിനിധികളും ഉൾപ്പെടെ നിരവധി പേർ എത്തി.
