ഗുരുവായൂർ : ഗുരുവായൂരിലെ പ്രമുഖ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം നഗരസഭ ആരോഗ്യ വിഭാഗം പിടികൂടി ബസ്റ്റാന്‍ഡിന് സമീപമുള്ള സോപാനം ബാര്‍ ഹോട്ടല്‍, പടിഞ്ഞാറെ നടയിലെ നാഷ്ണല്‍ പാരഡൈസ്, കൈരളി ജംഗ്ഷനിലെ ഹോട്ടല്‍ ഫുഡ്താസ, തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഈ സ്ഥാപനങ്ങളില്‍ നിന്ന് നേരത്തേയും പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയിരുന്നു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ഷെജില്കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് സ്ക്വാഡുകളായി പുലര്‍ച്ചെ അഞ്ചര മുതല്‍ രാവിലെ ഒമ്പത് വരെയായിരുന്നു പരിശോധന.
ദിവസങ്ങളോളം പഴക്കമുള്ള ഇറച്ചിയും , പാചകംചെയ്ത ഭക്ഷണങ്ങളുമാണ് സ്ഥാപനങ്ങളില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്നത്. ഇവയെല്ലാം അതാത് സ്ഥാപനങ്ങളുടെ പേരുകളെഴുതി നഗരസഭ ഓഫീസിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച ശേഷം വൈകീട്ടോടെ നശിപ്പിച്ചു. നാഷണൽ പാരഡൈസിൽ നിന്നും ദിവസങ്ങൾ പഴക്കമുള്ള അൽഫാം ആണ് പിടികൂടിയത് .
സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനായി നോട്ടീസ് നല്കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എ ജെ ഷാജു, മനേഷ് ബാബു, ജെ എച്ച് ഐ മാരായ എം ഡി റിജേഷ്, കെ സി രഷ്മി, എസ് സൗമ്യ, എ ബി സുജിത്കുമാര്‍, കെ ബി സുബിന്, കെ സുജിത്, കെ എസ് പ്രദീപ് എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.