ഗുരുവായൂർ: കോയമ്പത്തൂർ കസ്തൂരി ശ്രീനിവാസൻ ട്രസ്റ്റിൻ്റെ പതിമൂന്നാമത് ബാർബറ മിസിസ് ശ്രീനിവാസൻ സ്മാരക ദേശീയ പുരസ്കാരത്തിന് ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രത്തിലെ 4-ാം വർഷ വിദ്യാർത്ഥി അഭിനവ് എ.എസ് അർഹനായി.
അഭിനവ് വരച്ച ” രാധാമാധവം” എന്ന ചിത്രത്തിനാണ് 10000 രൂപയുടെ പുരസ്കാരം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ ഫൈൻ ആർട്സ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തിയ ദേശീയ ചിത്ര പ്രദർശനത്തിൽ നിന്നാണ് അഭിനവിൻ്റെ ചിത്രത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
ജനുവരി 20 നു കോയമ്പത്തൂരിൽ നടക്കുന്ന സമ്മേളനത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.കോഴിക്കോട് മൂലാട് അശോകൻ്റേയും ശോഭയുടേയും മകനാണ് അഭിനവ്.