ഗുരുവായൂർ: കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ പരമായി വൃക്കാരോഗികൾക്ക് സൗജന്യ ഡയാലിസിസ് സഹായം നൽകി വരുന്ന കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വൃക്ക രോഗികൾക്കും കുടുംബാംഗങ്ങൾക്കുമായി സംഘടിപ്പിച്ച സാന്ത്വന സംഗമം ഗുരുവായൂർ ബ്രഹ്മപുത്ര ഹാളിൽ വച്ച് ഗുരുവായൂർ നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
സൗജന്യ ഡയാലിസിസിനൊപ്പം കൺസോൾ; വൃക്ക രോഗികൾക്ക് സ്വാന്തനം കൂടി നൽകുന്ന പ്രവർത്തനങ്ങൾ സ്വസ്ത്യർഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൺസോൾ പ്രസിഡൻറ് അബ്ദുൽലത്തീഫ് അമ്മേങ്കര അധ്യക്ഷനായിരുന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സുജിത് അയിനിപ്പുള്ളി സ്വാഗതം പറഞ്ഞു.
കൺസോളിന് സഹായം ചെയ്തുവരുന്ന സുമനസ്സുകൾക്കായി വിഭാവനം ചെയ്ത പ്രിവിലെജ് കാർഡിന്റെ ലോഞ്ചിംഗ് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി. കെ. വിജയൻ നിർവഹിച്ചു. ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് ഉദയൻ, ഗുരുവായൂർ മുൻസിപ്പൽ കൗൺസിലർ ശോഭ ഹരിനാരായണൻ, മുൻ കൗൺസിലർ മഹിമ രാജേഷ്, ചാവക്കാട് നഗരസഭ കൗൺസിലർ സുപ്രിയ, രാധാകൃഷ്ണ ഗ്രൂപ്പ്ചെയർമാൻ പി.എസ്.പ്രേമാനന്ദൻ, ഡോ. ജയദേവൻ, അലി അൻസാർ, അഡ്വക്കേറ്റ് ക്ലർക്ക് അസോസിയേഷന്റെ ജില്ലാ ജോയിന്റ് സെക്രട്ടറി വിജീഷ് പി, രാധാകൃഷ്ണ ഗ്രൂപ്പ് ലീഗൽ മാനേജർ അനിൽകുമാർ.സി, ആർ.വി.സി ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ചു.
ട്രസ്റ്റിമാരായ വി. എം. സുകുമാരൻ മാസ്റ്റർ, കെ. ഷംസുദ്ദീൻ, പി. പി. അബ്ദുൽസലാം, പി. എം. അബ്ദുൽ ഹബീബ്, ജമാൽ താമരത്ത്, സി.കെ.ഹക്കീം ഇമ്പാർക്ക്, വി. കാസിം, പ്രോഗ്രാം കൺവീനർ സി.എം.ജെനീഷ് എന്നിവർ ട്രസ്റ്റിന്റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു . ട്രഷറർ പി.വി. അബ്ദു മാസ്റ്റർ നന്ദി പറഞ്ഞു.