ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ മണ്ഡല മകരവിളക്ക് ഏകാദശി സീസണോടനുബന്ധിച്ച് നഗരസഭാ പരിസരത്ത് തീര്‍ത്ഥാടകര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് എയ്ഡ് ബൂത്തിലേക്ക് ഗുരുവായൂര്‍ ദേവസ്വം ഒരു ലക്ഷം രൂപയോളം വില വരുന്ന മരുന്നുകള്‍ സംഭാവന ചെയ്തു.
ഡിസംബര്‍ 27 ന് കാലത്ത് 10 മണിക്ക് ഫസ്റ്റ് എയ്ഡ് ബൂത്തില്‍ വെച്ച് ദേവസ്വം ചെയര്മാന് ഡോ. വി കെ വിജയന് നഗരസഭാ ചെയര്മാന് എം കൃഷ്ണദാസിന് മരുന്നുകള്‍ കൈമാറി.
ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എ എസ് മനോജ്, നഗരസഭാ സെക്രട്ടറി ബീന എസ് കുമാര്‍, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ പി വിനയന്, ദേവസ്വം ബോര്‍ഡ് മെമ്പര്‍ സി മനോജ്, ദേവസ്വം മെഡിക്കല്‍ ഓഫീസര്‍ രാഹുല്‍ ടി നമ്പ്യാര്‍, ഐ എം എ പ്രതിനിധികളായ ഡോ യു സി ജി നമ്പൂതിരി, ഡോ മഹേശ്വരന് ഭട്ടതിരിപ്പാട്, ഡോ കെ ബിജു, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഷജില്‍കുമാര്‍ പി, ദേവസ്വം നഴ്സിങ്ങ് സൂപ്രണ്ട് പദ്മിനി വി എസ്, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പടെയുളള പ്രാഥമിക ശുശ്രൂഷ വിഭാഗത്തില്‍പ്പെട്ട 19 തരം മരുന്നുകളാണ് ദേവസ്വം നല്കിയിട്ടുളളതെന്ന് ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അറിയിച്ചു.