ഗുരുവായൂർ: ഗുരുവായൂർ നിയോജകമണ്ഡലം പൊതുമരാമത്ത് മോണിറ്ററിംഗ് കമ്മിറ്റിയുടെ പത്താമത് യോഗം ബഹുമാനപ്പെട്ട ഗുരുവായൂർ എംഎൽഎയുടെ അധ്യക്ഷതയിൽ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ചേർന്നു
യോഗത്തിൽ പുന്നയുർകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ ഷെഹീർ പൊതുമ രാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എസ് ഹരീഷ് പൊതുമരാമത്ത് വകുപ്പ് വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു ചാവക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഒരു കോടി രൂപയുടെ കെട്ടിട നിർമ്മാണം, ജി എഫ് യുപിഎസ് പുത്തൻകടപ്പുറം കെട്ടിട നിർമ്മാണം, ഒരുമനയൂർ ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് സെൻ്റർ നിർമ്മാണം, ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് സബ് സെൻ്റർ നിർമ്മാണം എന്നിവ പൂർത്തീകരിച്ച സാഹചര്യത്തിൽ ആയതിന്റെ ഉദ്ഘാടനം അടിയന്തരമായി നടത്തുന്നതിനു വേണ്ടി തീരുമാനിച്ചു അണ്ടത്തോട് സബ് രജസ്ട്രാർ ഓഫീസിന്റെ നിർമ്മാണം ത്വരിതഗതിയിൽ നടക്കുന്നതായും സമയബന്ധിതമായി ഉദ്ഘാടനം പൂർത്തീകരിക്കാൻ സാധിക്കുമെന്നും കൺസ്ട്രക്ഷൻ കോർപ്പറേഷൻ എൻജിനീയർ യോഗത്തെ അറിയിച്ചു
നിയോജകമണ്ഡലത്തിലെ റോഡുകളുടെ നിർമ്മാണ പുരോഗതി സംബന്ധിച്ച് യോഗം അവലോകനം ചെയ്തു ചാവക്കാട് ബൈപ്പാസ് റോഡ്, ചാവക്കാട് വടക്കാഞ്ചേരി റോഡ് എന്നിവയുടെ ബിസി പ്രവർത്തി ഈ മാസം തന്നെ പൂർത്തീകരിക്കുമെന്ന് റോഡ് വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ യോഗത്തെ അറിയിക്കുകയുണ്ടായി. കൂടാതെ നിയോജക മണ്ഡലത്തിലെ പ്രധാന റോഡായ ചേറ്റുവ ബ്ലാങ്ങാട് റോഡ് കറുകമാട് റോഡ് തുടങ്ങി പ്രധാന എല്ലാ റോഡുകളുടെയും പണികളും നവീകരണ പ്രവർത്തിയും ഡിസംബർ മാസത്തോടെ തന്നെ പൂർത്തീകരിക്കാൻ വേണ്ടി യോഗം തീരുമാനിച്ചു

കടപ്പുറം ഗ്രാമപഞ്ചായത്തിലെ സൈക്ലോൺ ഷെൽട്ടർ നിർമ്മാണം ജനുവരി മാസത്തോടെ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് കെട്ടിടവിഭാഗം അസിസ്റ്റൻറ് എൻജിനീയർ യോഗത്തെ അറിയിചു.
കറുകമാട് പാലം അണ്ടത്തോട് പാലം എന്നിവയുടെ നിർമ്മാണത്തിന് ആവശ്യമായ ഇൻവെസ്റ്റിഗേഷൻ, ഡിസൈനിംഗ്, എസ്റ്റിമേറ്റ് തയ്യാറാക്കൽ പ്രവർതികൾ ചെയ്യുന്നതിന് പൊതുമ രാമത്ത് പാലങ്ങൾ വിഭാഗത്തിന് എംഎൽഎ നിർദേശം നൽകി. നിലവിൽ കറുകമട് പാലത്തിൻറെ അവസ്ഥ ശോചനീയ മായതിനാൽ അടിയന്തര അറ്റകുറ്റപ്പണിക്ക് ആവശ്യമായ തുക എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് എംഎൽഎ അറിയിച്ചു. അടിയന്തരമായി എസ്റ്റിമേറ്റ് തയ്യാറാക്കി നൽകുന്നതിന് പൊതുമരാമത്ത് പാലം വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എംഎൽഎ നിർദ്ദേശം നൽകി