ഗുരുവായൂർ: ഏകാദശി വ്രത പുണ്യത്തിൻ്റെ പൂർണതയ്ക്കായി ഭക്തസഹസ്രങ്ങൾ
ദ്വാദശിപ്പണം സമർപ്പിച്ചു. ക്ഷേത്ര കൂത്തമ്പലത്തിൽ പുലർച്ചെ പന്ത്രണ്ടരയോടെയാണ് ചടങ്ങ് തുടങ്ങിയത്. ശുകപുരം ,പെരുവനം, ഇരിങ്ങാലക്കുട ഗ്രാമങ്ങളിലെ അഗ്നിഹോത്രികൾ ദക്ഷിണ സ്വീകരിച്ചു ഭക്തർക്ക് അനുഗ്രഹമേകി.
10,91320 രൂപ ദക്ഷിണയായി ലഭിച്ചു. ദ്വാദശിപ്പണം നാലായി ഭാഗിച്ച് ഒരു ഭാഗമായ 2,72830 രൂപ ദേവസ്വത്തിനും ബാക്കി മൂന്നു ഭാഗവും മൂന്നു ഗ്രാമങ്ങൾക്കുമുള്ളതാണ്.
ശുകപുരം ഗ്രാമത്തിൽ നിന്നു ചെറുമുക്ക് വൈദികരായ വല്ലഭൻ അക്കിത്തിരിപ്പാട്, ശ്രീണ്ഠൻ സോമയാജിപ്പാട്, ഭട്ടിപ്പുത്തില്ലത്ത് രാമാനുജൻ അക്കിത്തിരിപ്പാട് പെരുമനം ഗ്രാമത്തിലെ പെരുമ്പടപ്പ് വൈദികൻ ഹൃഷികേശൻ സോമയാജിപാട്, ആരൂർ വാസുദേവൻ അടിത്തിരുപ്പാട് ഇരിഞ്ഞാലക്കുട ഗ്രാമത്തിലെ നടുവിൽ പഴേടത്ത് നീലകണ്ഠൻ അടിത്തിരുപ്പാട് എന്നിവരാണ് ദക്ഷിണ സ്വീകരിച്ചത്.
എകാദശിവ്രത പൂർണതയോടെ ദ്വാദശി ഊട്ടിലും പങ്കെടുത്തായിരുന്നു ഭക്തരുടെ മടക്കം.