ഗുരുവായൂര്‍: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നവംബർ 17 ന് ആരംഭിച്ച വിശ്വപ്രസിദ്ധമായ ചെമ്പൈ സംഗീതോത്സവത്തിന് തിരശീല വീണു.
ഇത്തവണ 2700ൽ പരം പേരാണ് സംഗീതാർച്ചന നടത്തിയത്. രാവിലെ ടി സേതുമാധവൻ, ടി ശിവദാസൻ എന്നിവരുടെ നാഗസ്വരം കച്ചേരിയോടെയാണ് ദൂരദർശന്റെ റിലേ ആരംഭിച്ചത്. തുടർന്ന് ഡോ. വി ആർ ദിലീപ് കുമാർ, ചെങ്കോട്ട ഹരിഹര സുബ്രമണ്യം, മൂഴിക്കുളം വിവേക്, സി എസ് സജീവ്, ഡോ വിജയ ലക്ഷ്മി സുബ്രമണ്യം ,കാഞ്ഞങ്ങാട് ടി പി ശ്രീനിവാസൻ, ഗീതാകൃഷ്ണൻ, അനൂപ് കൃഷ്ണൻ എന്നിവർ സംഗീതാർച്ചന നടത്തി.

വൈകീട്ട് വൈക്കം വിജയ ലക്ഷ്മിയും ഗുരുവായൂർ ഭാഗ്യ ലക്ഷ്മിയും സംഗീതാർച്ചന നടത്തി. ടി വി ഗോപാല കൃഷ്ണൻ, കെ ജി ജയൻ, ചെമ്പൈ സുരേഷ്, ഡോ ഗുരുവായൂർ മണികണ്ഠൻ തുടങ്ങിയവർ ചേർന്ന് മംഗളം പാടിയാണ് ഈ വർഷത്തെ ചെമ്പൈ സംഗീതോത്സവത്തിന് പരിസമാപ്തി കുറിച്ചത്.