ഗുരുവായൂർ ഏകാദശിയുടെ ഭാഗമായി പൈതൃകം ഗുരുവായൂർ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ആസ്വാദർക്ക് നവ്യാനുഭവമായി. പൈതൃകം കർമഷ പുരസ്കാരം ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിക്ക് മരണാനന്തര ബഹുമതിയായി സമർപ്പിച്ചു. ചടങ്ങിൽ സംഗീതസംവിധായകൻ ടി.എസ്. രാധാകൃഷ്ണൻ പങ്കെടുത്തു.
കർമശ്രേഷ പുരസ്കാരം ചൊവ്വല്ലൂരിന്റെ മകൻ ഉണ്ണികൃഷ്ണൻ ഏറ്റുവാങ്ങി. ചടങ്ങിന്റെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നിർവഹിച്ചു. സ്വാഗതസംഘം വർക്കിങ് ചെയർമാൻ രവി ചങ്കത്ത് അധ്യക്ഷനായി. ഭാഗവതാചാര്യൻ വെള്ളിനേഴി ഹരികൃഷ്ണന്റെ ശ്രീകൃഷ്ണസംഗീതാർച്ചനയും അമൃതപുരിയിലെ ആത്മാനന്ദന്റെ (ഉണ്ണിക്കുട്ടൻ) പ്രഭാഷണവും നടന്നു. വൈകുന്നേരത്തെ സമ്മേളനം മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശൻ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ഡോ. കെ.ബി. പ്രഭാകരൻ, സെക്രട്ടറി മധു കെ. നായർ, കെ.കെ. ശ്രീനിവാസൻ, ശ്രീകുമാർ പി. നായർ, മുരളി അകമ്പടി, മണലൂർ ഗോപിനാഥ്, ഗുരുവായൂർ പ്രഭാകർ തുടങ്ങിയവർ പ്രസംഗിച്ചു.