ഗുരുവായൂർ: ഗുരുവായൂർ ഏകാദശി യുടെ ഭാഗമായി നാട്ടുകാർക്കും പൊതു ജനങ്ങൾക്കുമായി നടത്തിവരാറുള്ള കാർണ്ണിവെൽ അമിതചാർജ് ഈടാക്കന്നതായി പരാതി ഉയരുന്നു.
ഗുരുവായൂർ നഗരസഭയുടെ പാർക്കിംങ് ഗ്രൗണ്ട് ലേലം ചെയ്ത് നൽകിയാണ് കാർണീ വെൽ നടത്തി വരുന്നത്. ലേലത്തിൽ പങ്കെടുത്ത് വലിയ വിലക്ക് ലേലം കൈ കൊണ്ട് അത് ഇരട്ടി വിലക്ക് കാർണ്ണിവെല്ലുകാർക്ക് മറിച്ച്, മുറിച്ച് നൽകുന്ന സമ്പ്രദായത്തിനു നേരേ ഭരണ കർത്താക്കളുടെ കണ്ണടക്കലാണ് ഇത്തരത്തിൽ അമിതചാർജിലേക്ക് കാരണമായി ആരോപിക്കുന്നു
അതിനാൽ സാധാരണ പാവപ്പെട്ട കുടുംബങ്ങൾക്ക് ഇത്തരം ആഘോഷങ്ങൾ നയന മനോഹരങ്ങൾ മാത്രമായി അവശേഷിക്കുന്നു.
അഞ്ച് മക്കളുമായി വന്ന ഒരു കുടുബം ടിക്കറ്റ് നിരക്ക് കണ്ടപ്പോൾ കരുതിയ പണം മതിയാകാതെ ബജി കഴിച്ച് വിഷമം ഉള്ളിലൊതുക്കി മടങ്ങിപ്പോയതും, വഴിയിലിരിക്കുന്ന മൈലാഞ്ചി കാർ അതിലുമക്രമം പിടിച്ചു പറി എന്നും പറയാം മുപ്പത് രൂപ എന്ന പറഞ്ഞ് ഇട്ടു തുടങ്ങിയാൽ അവസാനിക്കുന്നത് 200 രൂപയിൽ.
ചോദ്യം ചെയ്തപ്പോൾ പറഞ്ഞ് ഞങ്ങൾ നഗരസഭക്ക് വൻതുക നൽകിയാണ് ഇവിടെ ഇരിക്കുന്നത് എന്നാണ് മറുപടി.
വലിയ അമ്യൂസ് മെൻ്റ് പാർക്കിൽ പോകാൻ കഴിയാത്ത സാധാരണക്കാരൻ്റെ പ്രാദേശിക കാർണിവെൽ ആഘോഷങ്ങളിലെ പിടിച്ചുപറി ഒഴിവാക്കാൻ നഗരസഭയും ഹെൽത്തും, പോലിസ് ഡിപ്പാർട്ട്മെൻ്റുകളും മുന്നോട്ടു വരണമെന്ന് അഭിപ്രായപ്പെടുന്നു.