ഗുരുവായൂർ: തിരുവനന്തപുരത്ത് നടക്കുന്ന മുപ്പത്തിയെട്ടാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസ ത്ര വേദിയിൽ പ്രതിഷ്ഠിക്കുന്ന ശ്രീകൃഷ്ണ തങ്കവിഗ്രഹഘോഷയാത്രക്ക് പെരുന്തട്ട ശിവക്ഷേത്രത്തിൽ സ്വീകരണം നൽകി. കിഴിയേടം രാമൻ നമ്പൂതിരി വിഗ്രഹത്തിൽ ഹാരമണിയിച്ച് ആരതി ഉഴിഞ്ഞു. പ്രസിഡണ്ട് കോങ്ങാട്ടിൽ അരവിന്ദാക്ഷ മേനോൻ സംഭാവന നൽകി. മാതൃസമിതി അംഗങ്ങളും നിരവധി ഭക്തജനങ്ങളും പങ്കെടുത്തു. സിന്ധു പിഷാരസ്യാർ ,ജയറാം ആലക്കൽ, ശിവദാസ് താമരത്ത്, അച്ചുണ്ണി പിഷാരടി എന്നിവർ നേതൃത്ത്വം നൽകി.


