ഗുരുവായൂര്‍ : അനന്തപുരി എക്സ്പ്രസും വേണാട് എക്സ്പ്രസും ഗുരുവായൂരിലേക്ക് നീട്ടണമെന്ന് ഗുരുവായൂർ ഹോട്ടൽ ആൻറ് റെസ്റ്ററന്റ് ഗുരുവായൂർ യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു . ഇതിന് പുറമെ റെയിൽവേ ഉപേക്ഷിച്ച വൈകീട്ട് അഞ്ചു മണിക്ക് തൃശ്ശൂരിലേക്കുള്ള പാസഞ്ചറും യോഗം യോഗം ആവശ്യപ്പെട്ടു .
യോഗം സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിജു ലാൽ ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ് ഒ കെ ആർ മണികണ്ഠൻ അധ്യക്ഷത വഹിച്ചു . ചാവക്കാട് സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ അരുൺ പി കാര്യാട്ട് ബോധ വൽക്കരണ ക്ളാസ് നടത്തി .
ജില്ലാ വർക്കിങ്ങ് പ്രസിഡന്റ് വിജി, മുൻ വർക്കിങ് പ്രസിഡന്റ് ജി കെ പ്രകാശ്, ജില്ലാ ട്രഷറർ സുന്ദരൻ നായർ, എ സി ജോണി, എൻ കെ രാമകൃഷ്ണൻ, കെ പി സുന്ദരൻ, രവീന്ദ്രൻ നമ്പ്യാർ ,ആർ എ ഷാഫി, ഒ കെ നാരായണൻ നായർ, രാജേഷ്, പി എ ജയൻ ഇസ്മയിൽ തുടങ്ങിയവർ സംസാരിച്ചു.