ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ ജനകീയാസൂത്രണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന കദളിവനം പദ്ധതിയുടെ നഗരസഭ തല ഉദ്ഘാടനം നവംബര്‍ 28 ന് പൂക്കോട് വെസ്റ്റ് വാര്‍ഡ് 33 ല്‍ ചെറവല്ലൂര്‍ മന കൃഷിയിടത്തില്‍ വെച്ച് നഗരസഭാ ചെയര്മാന് എം കൃഷ്ണദാസ് നിര്‍വ്വഹിച്ചു.
വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എ എം ഷെഫീര്‍, ഷൈലജ സുധന്, കൗണ്‍സിലര്‍മാരായ ദേവിക ദിലീപ്, ബിബിത മോഹന്‍, എ സുബ്രമണ്യന്‍, കൃഷി ഓഫീസര്‍മാരായ കെ ഗംഗാദത്തന്, നീനു ഏലിയാസ്, കര്‍ഷക കൂട്ടായ്മ അംഗങ്ങള്‍, കുടുംബശ്രീ തൊഴിലുറപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
നഗരസഭ പരിധിയിലുളള മൂന്ന് കൃഷിഭവനുകളുടെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുത്ത കര്‍ഷകരുടെയും, കര്‍ഷക കൂട്ടായമ്കളുടെയും നേതൃത്വത്തിലാണ് കൃഷി. 10 ക്ലസ്റ്ററുകളാക്കി തിരിച്ച് 1000 കദളിവാഴ തൈകളാണ് ആദ്യഘട്ടത്തില്‍ കൃഷി ചെയ്യുന്നത്. ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പടെയുളള വിപണിയാണ് ലക്ഷ്യമിടുന്നത്. 90,000 രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുളളത്. സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ആഭിമുഖ്യത്തില്‍ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് പറഞ്ഞു.