ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചു പൈതൃകം ഗുരുവായൂർ നടത്തിവരാറുള്ള ഏകാദശി സാംസ്കാരികോത്സവം ശനിയാഴ്ച്ച ഗുരുവായൂർ ജി. യൂ. പി. സ്കൂളിൽ നടന്നു
ഭഗവദ്ഗീത ആലാപനം, ഗീത ഉപന്യാസം, പുരാണ പ്രശ്നോത്തരി, ധർമ്മകഥചിത്രരചന എന്നിവയായിരുന്നു മത്സര ഇനങ്ങൾ. ഗുരുവായൂരിന് സമീപമുള്ള ഇരുപതോളം സ്കൂളിലെ അഞ്ഞൂറോളം വിദ്യാർഥികൾ മത്സരങ്ങളിൽ മാറ്റുരച്ചു.
വിവേകാനന്ദ കേന്ദ്രം ദക്ഷിണ മേഖല സംയോജക ശ്രീമതി രാധാദേവി ദീദി സാസ്കാരി കോത്സവം ഉദ്ഘാടനം ചെയ്തു. നഗരസഭ, ക്ഷേത്രം വാർഡ് കൗൺസിലർ ശ്രീമതി ശോഭ ഹരിനാരായണൻ മുഖ്യതിഥി ആയിരുന്നു. പ്രശസ്ത ഓട്ടൻതുള്ളൽ ആചാര്യൻ മണലൂർ ഗോപിനാഥ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൺവീനർ കെ. കെ. വേലായുധൻ അധ്യക്ഷനായിരുന്നു. സ്വാഗത സംഘം കമ്മിറ്റി വർക്കിംഗ് ചെയർമാൻ അഡ്വ. രവി ചങ്കത്ത്, സെക്രട്ടറി മധു. കെ. നായർ, ഖജാൻജി കെ. കെ. ശ്രീനിവാസൻ, കൺവീനർമാരായ ശ്രീകുമാർ. പി. നായർ, രാധാകൃഷ്ണൻ ആലക്കൽ, മുരളി അകമ്പടി, കെ. സുഗതൻ, രവീന്ദ്രൻ വട്ടരങ്ങത്ത്, കെ. വേണുഗോപാൽ എന്നിവർ സംസാരിച്ചു.