ഗുരുവായൂർ: ഗുരുവായൂരിലെ പത്ര പ്രവർത്തന രംഗത്ത് മാത്യഭൂമി പത്രത്തിൻ്റെ ലേഖകനായി 4 പതിറ്റാണ്ട് കാലം നിറദീപമായി പ്രഭ ചൊരിഞ്ഞു നിൽക്കുന്ന കെ ജനാർദ്ദനൻ എന്ന ജനു ഗുരുവായൂരിനെ ഗുരുവായൂർ പ്രസ് ക്ലബ്ബ് സമുചിതമായി ആദരിക്കുന്നു.
ആദ്ധ്യാത്മിക പത്രപ്രവർത്തന ശാഖയിൽ പുതുവഴി വെട്ടിക്കാണിച്ച പ്രതിഭയാണ് അദ്ദേഹം. പത്രമാധ്യമ പ്രവർത്തനത്തിന് അദ്ദേഹം നൽകിയ സംഭാവനകളും ഗുരുവായൂർ ക്ഷേത്രത്തിൻ്റെ പ്രശസ്‌തി ലോകമെമ്പാടും എത്തിക്കുന്നതിനായി നടത്തിയ പ്രവർത്തനവും എന്നും വിലമതിക്കുന്നതാണ്.
ഗുരുവായൂർ പൗരാവലിയുടെ സഹകരണത്തോടെ 2024 ജനുവരി 30ന് വൈകീട്ട് 4 ന് ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ നടത്തുന്ന സമാദരണ സദസ്സ് ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിക്കും. ഗുരുവായൂർ പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ആർ ജയകുമാർ സ്വാഗതവും, വി പി ഉണ്ണികൃഷ്‌ണൻ ആമുഖ പ്രസംഗവും നടത്തും, ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങ് മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം വി ശ്രേയംസ് കുമാർ ഉദ്ഘാടനം ചെയ്യും.
ജനു ഗുരുവായുരിന് പുരസ്ക്‌കാര സമർപ്പണം നിർവ്വഹിക്കുന്നത് പത്മശ്രീ കലാമണ്‌ഡലം ഗോപി, പത്മശ്രീ പെരുവനം കുട്ടൻ മാരാർ , പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ എന്നിവർ ചേർന്നായിരിക്കും. ചടങ്ങിൽ സാഹിത്യകാരൻ രാധാകൃഷ്‌ണൻ കാക്കശ്ശേരിയെ ജനു ഗുരുവായൂർ ഗുരുവന്ദനം നടത്തും കല്ലൂർ ഉണ്ണികൃഷ്‌ണൻ പ്രശസ്‌തി പത്രം വായിക്കും. സെക്രട്ടറി എം കെ സജീവ് കുമാർ നന്ദി രേഖപ്പടുത്തും.
ചടങ്ങിൽ വിശിഷ്ടാതിഥികളായി ടി എൻ പ്രതാപൻ (തൃശ്ശൂർ എം.പി.), എൻ.കെ. അക്ബർ (ഗുരുവായൂർ എം.എൽ.എ.), ഡോ. വി.കെ. വിജയൻ (ചെയർമാൻ, ഗുരുവായൂർ ദേവസ്വം), കെ.വി. അബ്‌ദുൾ ഖാദർ Ex.MLA (ചെയർമാൻ, കേരള പ്രവാസി ക്ഷേമബോർഡ്), അനിഷ് ഷനോജ് (വൈസ് ചെയർപേഴ്‌സൻ, ഗുരുവായൂർ നഗരസഭ), ജി.കെ. പ്രകാശ് (ചെയർമാൻ, മമ്മിയൂർ ദേവസ്വം), ജയരാജ് വാരിയർ (നടൻ, കാരിക്കേച്ചറിസ്റ്റ്), എം.പി. സുരേന്ദ്രൻ (മുൻ ഡെപ്യൂട്ടി എഡിറ്റർ, മാത്യഭൂമി), ഉണ്ണി കെ. വാരിയർ, (സ്പെഷൽ കറസ്പോണ്ടൻ്റ്, മലയാള മനോരമ, തൃശ്ശൂർ), എം.കെ. കൃഷ്‌ണകുമാർ (സീനിയർ ന്യൂസ് എഡിറ്റർ, മാത്യഭൂമി, തൃശ്ശൂർ), കെ.പി. ഉദയൻ (പ്രതിപക്ഷനേതാവ്, ഗുരുവായൂർ നഗരസഭ), ശോഭ ഹരിനാരായണൻ (വാർഡ് കൗൺസിലർ), കീഴേടം രാമൻ നമ്പൂതിരി (ഗുരുവായൂർ ക്ഷേത്രം കീഴ്‌ശാന്തി) എന്നിവരും ഷാജു പുതൂർ, ആർ.എ. അബൂബക്കർ, ബാലൻ വാറണാട്ട്, ആർ. രവികുമാർ, അഡ്വ. രവി ചങ്കത്ത്, പി.ഐ. ലാസർ മാസ്റ്റർ, രവികുമാർ കാഞ്ഞുള്ളി, പി.വി. മുഹമ്മദ് യാസിൻ, ടി.എൻ. മുരളി, കെ.ടി. ശിവരാമൻ നായർ എന്നിവരുടെ സാന്നിധ്യവും ഉണ്ടാകും.
തുടർന്ന് രാത്രി 7 മണിക്ക് നടക്കുന്ന സ്നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണെന്ന് ഗുരുവായൂർ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ആർ ജയകുമാർ, സെക്രട്ടറി എം കെ സജീവ് കുമാർ, ട്രഷറർ പണിക്കശേരി രഞ്ജിത് എന്നിവർ അറിയിച്ചു.