the digital signature of the temple city

പി.ആർ പ്രചാരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച സർക്കാരിന് ജനവിധിയിൽ മറുപടി നൽകണം ; ടി.വി. ചന്ദ്രമോഹൻ

ഗുരുവായൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ രാഷ്ട്രീയ വിമർശനവുമായി യു.ഡി.എഫ് നേതാക്കൾ; തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു.

- Advertisement - Guruvayoor image
1000628415

ഗുരുവായൂർ: സംസ്ഥാനത്ത് പി.ആർ പ്രവർത്തനങ്ങളിലൂടെ ഇല്ലാത്ത നേട്ടങ്ങൾ പെരുപ്പിച്ച് കാട്ടി കോടിക്കണക്കിന് രൂപ സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ഇടത് മുന്നണിയെ നിയമസഭ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ശക്തമായി പരാജയപ്പെടുത്തണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ ടി വി ചന്ദ്രമോഹൻ പ്രസ്താവിച്ചു. ഐക്യ ജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1000628442

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കിടെ ഭരണപരമായ നേട്ടങ്ങളേക്കാൾ പരസ്യപ്രചാരണത്തിനും പി.ആർ പരിപാടികൾക്കുമായി വൻതുക ചെലവഴിച്ചതാണ് ഇടത് സർക്കാരിന്റെ മുഖമുദ്രയായതെന്ന് അദ്ദേഹം വിമർശിച്ചു. യഥാർത്ഥ വികസന നേട്ടങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ കൃത്രിമ ഇമേജ് നിർമ്മിച്ച് ജനങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ഭരണകൂടത്തിനെതിരെ വോട്ടിലൂടെ മറുപടി നൽകേണ്ട സമയമാണിതെന്നും ടി.വി. ചന്ദ്രമോഹൻ കൂട്ടിച്ചേർത്തു.

1000628443

ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പ്രസംഗങ്ങൾ സംഘപരിവാർ തീവ്രവാദികളുടെ രീതിയോട് സാമ്യമുള്ളതാണെന്നും, എന്ത് വില കൊടുത്തും യു.ഡി.എഫിനെ പരാജയപ്പെടുത്തണമെന്ന ഏക ലക്ഷ്യത്തോടെ എൽ.ഡി.എഫും ബി.ജെ.പി യും പരസ്പര സഹകരണ മനോഭാവത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാനും മതേതരത്വം നിലനിർത്താനുമായി യു.ഡി.എഫ് ശക്തമായ രാഷ്ട്രീയ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സി എസ് സൂരജ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി എ ഗോപ പ്രതാപൻ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് സ്ഥാനാർത്ഥി സി എച്ച് റഷീദ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ദിശയും ജനങ്ങളിലേക്കുള്ള പ്രചാരണ പദ്ധതികളും വിശദീകരിച്ചു.

ഡി.സി.സി സെക്രട്ടറി അഡ്വ. ടി എസ് അജിത്, യു.ഡി.എഫ് നേതാക്കളായ ജലീൽ വലിയകത്ത്, ആർ പി ബഷീർ, അരവിന്ദൻ പല്ലത്ത്, ഗോകുൽ ഗുരുവായൂർ, ആർ വി അബ്ദുൽ റഹിം, നിഖിൽ ജി കൃഷ്ണൻ, കെ പി എ റഷീദ്, കെ പി ഉദയൻ, ബാലൻ വാറനാട്ട്, വി കെ സുജിത്ത്, നൗഷാദ് അഹമ്മു, പ്രതീഷ് ഓടാട്ട്, പ്രിയ രാജേന്ദ്രൻ, കെ കെ രൺജിത്ത്, ആർ വി ജലീൽ എന്നിവർ പ്രസംഗിച്ചു.

തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

ഗുരുവായൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി ടി എൻ മുരളി, മോഹൻദാസ് ചേലനാട്, ശശി വാറനാട്ട് എന്നിവർ രക്ഷാധികാരികളായി തിരഞ്ഞെടുക്കപ്പെട്ടു.

സി എസ് സൂരജ് ചെയർമാനായും, ആർ വി ജലീൽ ജനറൽ കൺവീനറായും, പ്രതീഷ് ഓടാട്ട് ട്രഷററായും ചുമതലയേറ്റു.

പബ്ലിസിറ്റി കമ്മിറ്റി ചെയർമാനായി കെ കെ രൺജിത്ത്, കൺവീനറായി പി ആർ പ്രകാശൻ, വനിതാ വിഭാഗം ചെയർമാനായി പ്രിയ രാജേന്ദ്രൻ, കൺവീനറായി ഷൈലജ ദേവൻ എന്നിവരെയും തെരഞ്ഞെടുത്തു.

പബ്ലിസിറ്റി കമ്മിറ്റി ചെയർമാനായി കെ കെ രൺജിത്ത്, കൺവീനറായി പി ആർ പ്രകാശൻ, വനിതാ വിഭാഗം ചെയർമാനായി പ്രിയ രാജേന്ദ്രൻ, കൺവീനറായി ഷൈലജ ദേവൻ എന്നിവരെയും തെരഞ്ഞെടുത്തു.

മീഡിയ സെല്ലിന്റെ ചുമതല ബാലൻ വാറനാട്ട് ഏറ്റെടുക്കുമ്പോൾ സോഷ്യൽ മീഡിയ ചുമതല വി എസ് നവനീത് നും ഓഫീസ് മാനേജറായി ശശി വല്ലാശ്ശേരി നെയും നിയമിച്ചു.

ഈ തിരഞ്ഞെടുപ്പ് കൺവെൻഷൻ വഴി ഗുരുവായൂർ മണ്ഡലത്തിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഔപചാരിക തുടക്കമായതായും വരും ദിവസങ്ങളിൽ ബൂത്ത് തല പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുമെന്നും നേതാക്കൾ അറിയിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts