the digital signature of the temple city

ഗുരുവായൂരിൽ ജനഹൃദയം കീഴടക്കി ആവേശമായി യു.ഡി.എഫ് സ്ഥാനാർത്ഥി സി.എച്ച്. റഷീദിന്റെ പര്യടനം

കൊന്നപ്പൂവും പൊന്നാടയും മധുരസ്വീകരണവും: വ്യാപാരികളും ഭക്തരും യാത്രക്കാരും ആവേശപൂർവം സ്വീകരണം നൽകി; നഗരമൊട്ടാകെ വോട്ട് അഭ്യർത്ഥിച്ച് ജനസമ്പർക്കം

- Advertisement - Guruvayoor image
1000628253

ഗുരുവായൂർ: നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നോടിയായി യു.ഡി.എഫ് സ്ഥാനാർത്ഥി സി.എച്ച്. റഷീദ് ഗുരുവായൂരിൽ വിപുലമായ ജനസമ്പർക്ക പര്യടനം നടത്തി. കിഴക്കെനടയിലെ മഹാത്മാഗാന്ധി പ്രതിമയിൽ മാല അർപ്പിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്ത് ആരംഭിച്ച പര്യടനം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ജനപങ്കാളിത്തത്തോടെയാണ് മുന്നേറിയത്

1000628263

പര്യടനത്തിനിടെ ഗുരുവായൂർ നഗരസഭ പരിധിയിലെ വിവിധ വ്യാപാര സ്ഥാപനങ്ങൾ, ദേവസ്വം ഓഫീസ് പരിസരം, ലോഡ്ജുകൾ, കടകൾ എന്നിവ സന്ദർശിച്ച് വ്യാപാരികളുമായി അദ്ദേഹം സംവദിച്ചു. ക്ഷേത്രദർശനത്തിനെത്തിയ ഭക്തർ, യാത്രക്കാർ എന്നിവരോടും ആശയവിനിമയം നടത്തി പിന്തുണ അഭ്യർത്ഥിക്കുകയും വോട്ട് തേടുകയും ചെയ്തു.

1000628256

വഴിയൊട്ടാകെ നാട്ടുകാർ കൊന്നപ്പൂക്കളും പൂക്കളും നൽകി, ഫോട്ടോ എടുത്തും മധുരവിഭവങ്ങൾ നൽകി, പൊന്നാട അണിയിച്ചും സ്ഥാനാർത്ഥിയെ ആവേശത്തോടെ സ്വീകരിച്ചു. ജനങ്ങളുമായി നേരിട്ട് ഇടപെട്ട് ആശയങ്ങൾ പങ്കുവച്ച ഈ പര്യടനം ഗുരുവായൂരിൽ തെരഞ്ഞെടുപ്പ് ആവേശം വർധിപ്പിക്കുന്നതായാണ് വിലയിരുത്തൽ. പടിഞ്ഞാറെനടയിൽ എത്തിയതോടെയാണ് പര്യടനം സമാപിച്ചത്.

1000628264

പര്യടനത്തിന് യു.ഡി.എഫ് നേതാക്കളായ സി.എസ്. സൂരജ്, ആർ.വി. ജലീൽ, ആർ. രവികുമാർ, ഒ.കെ.ആർ. മണികണ്ഠൻ, കെ.പി. ഉദയൻ, ടി.എൻ. മുരളി, ബാലൻ വാറണാട്ട്, വി.കെ. സുജിത്ത്, ശിവൻ പാലിയത്ത്, വിജു അകമ്പടി, ശശി വാറണാട്ട്, ഹരി എം. വാരിയർ, പ്രദീഷ് ഓടാട്ട്, കെ.കെ. രജ്ജിത്, എ.കെ. ഷൈമിൽ എന്നിവർ നേതൃത്വം നൽകി.

1000628265

ഗുരുവായൂർ നഗരസഭ കൗൺസിലർമാരായ വി.എസ്. നവനീത്, എ.വി. ഉണ്ണികൃഷ്ണൻ, നൗഷാദ് അഹമ്മദ്, പ്രിയ രാജേന്ദ്രൻ, ബിന്ദു നാരായണൻ, ചന്ദ്ര രാമകൃഷ്ണൻ, വി.കെ. മഹിജ എന്നിവർ പര്യടനത്തിൽ പങ്കെടുത്തു.

1000628266

വ്യാപാര സംഘടന നേതാക്കളായ മാധവൻകുട്ടി കോങ്ങാശ്ശേരി, ടി.ഡി. സത്യൻ, രാമകൃഷ്ണ സ്വാമി എന്നിവർ അടക്കമുള്ള നിരവധി പ്രവർത്തകരും അനുയായികളും പര്യടനത്തിന് പിന്തുണ നൽകി. നഗരമൊട്ടാകെ വ്യാപിച്ച ഈ ജനസമ്പർക്ക പരിപാടി യു.ഡി.എഫ് പ്രവർത്തകരിൽ വലിയ ഉത്സാഹം സൃഷ്ടിച്ചതായി നേതാക്കൾ പറഞ്ഞു.

1000628267

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts