20 കോടിയുടെ പദ്ധതികളുമായി ഗുരുവായൂർ നഗരസഭയിൽ നവ കേരള ജനകീയാ സൂത്രണ സെമിനാർ

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ 2024 -25 വർഷത്തെ പദ്ധതി ആസൂത്രണത്തിനു മുന്നോടിയായി  വികസന സെമിനാർ സംഘടിപ്പിച്ചു. കേരള സർക്കാരിൻറെ മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള  പൊതു സമൂഹത്തിന്റെ  സാമൂഹ്യ മുന്നേറ്റത്തിന് സാധ്യമാകുന്ന വികസന നയ രൂപീകരണം പദ്ധതികളായി അവതരിപ്പിച്ചു.

വികസന,  സേവന  ,ക്ഷേമ മേഖലകളിലായി ആകെ 20 കോടി രൂപയുടെ പദ്ധതികൾക്കാണ് വികസന സെമിനാർ രൂപം കൊടുത്തത് . 

 കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിൽ ലഭ്യമാക്കി ദാരിദ്ര്യ ലഘൂകരണവും വനിത വികസനവും ഉറപ്പു വരുത്തുന്ന പദ്ധതികൾ വികസന സെമിനാറിൽ രൂപം നൽകി. ഭരണം സുതാര്യമാക്കുന്നതിൻ്റെ ഭാഗമായി പൊതുജനങ്ങൾക്ക് നഗരസഭ ചെയർമാനുമായി സംവദിക്കുന്നതിന് ഹലോ  കോളിംഗ് ചെയർമാൻ പദ്ധതി ആരംഭിക്കും. ക്ഷേത്രത്തിന് സമീപം വിവാഹ രജിസ്ട്രേഷൻ സൗകര്യം, അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിനുള്ള നിർദ്ദേശം, സദ്ഭരണം സാധ്യമാക്കുന്നതിനായി ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ തുടർനടപടികൾ,സെപ്റ്റേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ്,  കുട്ടാടന്‍ പാടവികസനം, സ്കൂൾ കുട്ടികൾക്ക് പച്ചക്കറി കൃഷി, ക്ഷീരവികസന പ്രോത്സഹന പദ്ധതി, മണ്ഡലകാലത്ത് ഗുരുവായൂരിലെത്തുന്ന നാടോടികൾക്ക് അഭയകേന്ദ്രം, മാലിന്യം വലിച്ചെറിയുന്ന കേന്ദ്രങ്ങളിൽ കാമറകൾ, ഭവനരഹിതർക്ക് മുൻഗണനാ ക്രമത്തിൽ വീട് – ഫ്ലാറ്റ് സംവിധാനം, ഭവന പുനരുദ്ധാരണ പദ്ധതി, ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ കുടിവെള്ള പൈപ്പ് കണക്ഷൻ, വനിത ഫിറ്റ്നസ്സ് സെന്‍റര്‍, തൈക്കാട് എഫ് എച്ച് സി യൂണിറ്റില്‍ ഫിസിയോ തെറാപ്പി യൂണിറ്റ്, ആയുര്‍വേദ ആശുപത്രികളിൽ ഇ-ഹോസ്പിറ്റൽ. ഭിന്നശേഷി സൗഹൃദ കാഴ്ചപ്പാടുകളും അടങ്ങിയ  പദ്ധതികളാണ് നടപ്പിലാക്കുന്നത്.

നഗരസഭ ടൗണ്‍ഹാളില്‍ നടന്ന വികസന സെമിനാര്‍ എന്‍.കെ .അക്ബര്‍ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി അനീഷ്മ ഷനോജ് സ്വാഗതം പറഞ്ഞു.

വികസന കാര്യ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  എ.എം. ഷെഫീർ പദ്ധതി അവതരണം നടത്തി. സ്ഥിരം സമിതി അദ്ധ്യക്ഷരായ, ഷൈലജ സുധന്‍, എ എസ് മനോജ്, എ സായിനാഥന്‍, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ ടി ടി ശിവദാസന്‍, നഗരസഭ സെക്രട്ടറി എച്ച്. അഭിലാഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts