LATEST ARTICLES

മുൻ എം.എൽ.എ അഡ്വ. വി. ബലറാം അന്തരിച്ചു.

ഗുരുവായൂർ: മുൻ എം.എൽ.എ യും ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് ചെയര്‍മാനുമായ അഡ്വ. വി. ബലറാം അന്തരിച്ചു. 72 വയസായിരുന്നു. നിലവില്‍ കെ പി സി സി സെക്രട്ടറിയാണ്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് 10ാം നിയമസഭയിൽ...

കരുണ ഫൗണ്ടേഷന്‍റെ “വൈവാഹിക സംഗമം 2020” ഞായറാഴ്ച്ച.

ഗുരുവായൂർ: കരുണ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള “വൈവാഹിക സംഗമം 2020” ഞായറാഴ്ച്ച റിട്ട.ജസ്റ്റീസ് കെ.ഭാസ്‌കരൻ ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ കിഴക്കേ നടയിലെ കരുണ ഹാളിൽ രാവിലെ 9ന് നടക്കുന്ന വൈവാഹിക സംഗമത്തില്‍ എം.എൽ.എ കെ.വി.അബ്ദുൾ ഖാദർ, നഗരസഭ ആക്ടിംഗ് ചെയർമാൻ അഭിലാഷ്. വി.ചന്ദ്രൻ എന്നിവർ...

തിരുവത്ര ശ്രീ നാഗഹരി കാവ് ക്ഷേത്രം പത്താമുദയ വേല മഹോത്സവം കൊടിയേറി

ചാവക്കാട്: തിരുവത്ര ശ്രീ നാഗഹരി കാവ് ക്ഷേത്രം പത്താമുദയ വേല മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻകുട്ടി ശാന്തി അവർകളുടെ പ്രധാന കാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി സ്വാമി മുനീന്ദ്രനന്ദ കൊടിയേറ്റ് നടത്തി.

തിരുവത്ര കോട്ടപ്പുറം മാരിയമ്മൻ ശ്രീഹനുമാൻകുട്ടി ക്ഷേത്രോത്സവം ഭക്തിസാന്ദ്രമായി

ചാവക്കാട്: തിരുവത്ര കോട്ടപ്പുറം മാരിയമ്മൻ ശ്രീഹനുമാൻകുട്ടി ക്ഷേത്രോത്സവം ഭക്തിസാന്ദ്രമായി നടന്നു. ക്ഷേത്രം തന്ത്രി ദൊണ്ടുമഠം ബ്രഹ്മശ്രീ ബാലചന്ദ്രൻ തിരുമേനിയുടെ മുഖ്യ കാർമ്മീകത്വത്തിലും, മേൽശാന്തി ഷാജിയുടെ സാന്നിധ്യത്തിലും പുലർച്ചെ 5മണി മുതൽ ഗണപതിഹോമം, പഴക്കുല സമർപ്പിക്കൽ, മലർ നിവേദ്യം, കലശ പൂജകൾ, ഉപദേവ പൂജകൾ, ഹനുമാൻ സ്വാമിക്ക് നവകാഭിഷേകം...

മകര സംക്രമ ദീപ കാഴ്ചയൊരുക്കി പുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രം

ചാവക്കാട്: മകര സംക്രമ ദിനത്തിൽ പുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ദീപ കാഴ്ച കണ്ണിനു വിരുന്നായി. വിവിധ പരിപാടികളോടെയാണ് മകര സംക്രമ ദിനം ആഘോഷിച്ചത്. കാലത്ത് ഏഴു മണി മുതൽ മാളികപ്പുറം കമ്മറ്റിയുടെയും നാരായണീയ പാരായണ സമിതിയുടെയും നേതൃത്വത്തിൽ അയ്യപ്പ സഹസ്രനാമ സമൂഹ ലക്ഷാർച്ചന നടക്കുകയുണ്ടായി. ഉച്ചക്കും രാത്രിയിലും...

മുന്‍ എം.എല്‍.എയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ പി.ടി. മോഹനകൃഷ്ണൻ അന്തരിച്ചു.

ഗുരുവായൂര്‍ : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ പി.ടി. മോഹനകൃഷ്ണന്‍ (86) അന്തരിച്ചു. എടപ്പാള്‍ സ്വകാര്യ ആശുപത്രിയിയില്‍ വെള്ളിയാഴ്ച രാവിലെ 8:30 നായായിരുന്നു അന്ത്യം. എഐസിസി അംഗമായ മോഹനകൃഷ്ണന്‍ പൊന്നാനി മണ്ഡലത്തില്‍ നിന്നാണ് 1987 ല്‍ നിയമസഭയിലെത്തിയത്. 1965...

ദേശീയ പണിമുടക്കില്‍ നാടും നഗരവും നിശ്ചലമായപ്പോഴും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തജനതിരക്ക്.

ഗുരുവായൂര്‍: ബി ജെ പി ഇതര കക്ഷികള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ നാടും നഗരവും നിശ്ചലമയപ്പോഴും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജനതിരക്ക്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തരടക്കം ആയിരങ്ങളാണ് ക്ഷേത്രദര്‍ശനത്തിനെത്തിയത്. ക്ഷേത്രത്തില്‍ പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനത്തിനായി നട തുറന്നത് മുതല്‍ ഭക്തരുടെ നീണ്ട നിരയായിരുന്നു.18 വിവാഹങ്ങളും...

സൈക്കിൾ യാത്രാ വാരം സമാദരണ യോഗം എം.എൽ.എ കെ.വി.അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: റോഡിൽ സൈക്കിൾ പാത്ത് അനുവദിക്കുക, ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി സൈക്കിൾ നൽകുക, ടൂ വീലർ ലൈസൻസ് നൽകുമ്പോൾ സൈക്കിൾ ബാലൻസ് നിർബന്ധമാക്കുക, സൈക്കിൾ യാത്രികർക്ക് സൗജന്യ ഇൻഷൂറൻസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സൈക്കിൾ യാത്രാ വാരത്തിന്റെ ഭാഗമായി തിരൂരിൽ നിന്നും പുറപ്പെട്ട സൈക്കിൾ യാത്രക്ക്...

ദേശീയ ആർച്ചറി ചാമ്പ്യൻഷിപ്പിൽ വിജയികളായ ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിലെ കായികതാരങ്ങളെ ആദരിച്ചു.

ഗുരുവായൂർ: ഭുവനേശ്വറിൽ വെച്ച് നടന്ന ദേശീയ ആർച്ചറി ചാമ്പ്യൻഷിപ്പിൽ വിജയികളായ ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിലെ കായികതാരങ്ങളെ ആദരിച്ചു. വെള്ളിമെഡലും വെങ്കല മെഡലും കരസ്ഥമാക്കിയ ആനന്ദി ടി.എം, വെങ്കല മെഡൽ കരസ്ഥമാക്കിയ ശാലിന പി.ആർ, അതുല്യ സോമൻ എന്നീ വിജയികളോടൊപ്പം ദേശീയ മത്സരത്തിൽ പങ്കെടുത്ത ദേവി കൃഷ്ണ...

ലയൻസ് ക്ലബ് ഓഫ് ഗുരുവായൂർ പ്ലയേഴ്സിന്റെ ന്യൂയർ ആഘോഷവും ജീവകാരുണ്യവും

ഗുരുവായൂർ: ലയൻസ് ക്ലബ് ഓഫ് ഗുരുവായൂർ പ്ലയേഴ്സിന്റെ ആഭിമുഖ്യത്തിൽ ജനുവരി 6ന് ഗുരുവായൂർ മെട്രോഹാളിൽ ചേർന്ന ന്യൂയർ ആഘോഷവും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ലയൺസ്‌ പ്ലെയേഴ്‌സ് ന്റെ ആദ്യ വൈസ് ഗവർണർ 1st VDG സാജു ആന്റണി പാത്താടൻ നിർവഹിച്ചു.നന്മ വെളിച്ചം എന്ന പ്രോജെക്റ്റും അംഗൻവാടിയിലേക്കുള്ള ചെയർ...