ഗുരുവായൂർ: പള്ളിവേട്ടയുടെ പുറത്തേക്കെഴുന്നള്ളിപ്പിന് ഉയർന്ന പാണ്ടിമേളം മേളപ്രമാണിമാരുടെ സംഗമമായി . പെരുവനം കുട്ടൻമാരാരാണ് പാണ്ടി നയിച്ചത് . ഇടതും വലതുമായി നിന്ന ഇടന്തലക്കാരും മേളപ്രമാണിമാരായി അറിയപ്പെടുന്നവരാണ് . തിരുവല്ല രാധാകൃഷ്ണൻ , കോട്ടപ്പടി സന്തോഷ് മാരാർ , ചൊവ്വല്ലൂർ മോഹനൻ , കക്കാട് രാജപ്പൻ തുടങ്ങിയവരാണിവർ . തലോർ പീതാംബര മാരാർ , മുതുവറ അനിയൻ മാരാർ ( വലന്തല ) , നാരായണൻകുട്ടി , തെച്ചിയിൽ ഷൺമുഖൻ ( താളം ) , ഗുരുവായൂർ സേതു ( കുഴൽ ) ,...
ഗുരുവായൂർ: ക്ഷേത്രത്തിൽ ഇന്നലെ നടന്ന പള്ളിവേട്ടക്ക് ഒരു പന്നി വേഷം മാത്രമാണ് ഉണ്ടായിരുന്നത്. ദേവസ്വത്തിന് വേണ്ടി മഠത്തിൽ രാധാകൃഷ്ണനാണ് പന്നി വേഷം കെട്ടിയത്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഇത്തവണ പള്ളിവേട്ടയിൽ ഭക്തർക്ക് പങ്കെടുക്കാൻ അവസരം ഉണ്ടായിരുന്നില്ല, അത് ഭക്തജനങ്ങളെ ഏറെ ദു:ഖത്തിലാഴ്ത്തിയിരുന്നു. എല്ലാ മലയാള മാസവും ഒന്നാം തീയതി ശബരിമല ദർശനം നടത്തുന്ന രാധാകൃഷ്ണൻ ഗുരുവായൂർ അയ്യപ്പഭജന സംഘം ഭാരവാഹി കൂടിയാണ്. കഴിഞ്ഞ 25 വർഷത്തിലധികമായി ദേവസ്വം പന്നി വേഷം കെട്ടാനുള്ള ഭാഗ്യവും രാധാകൃഷ്ണനുണ്ടായി.
ഗുരുവായൂർ: ഗുരുവായൂരില്‍ ഇന്ന് ആറാട്ട്. ക്ഷേത്രത്തിലെ പത്ത് ദിവസത്തെ ഉത്സവം ഇന്ന് വൈകുന്നേരം നടക്കുന്ന ആറാട്ടോടെ സമാപിക്കും. ആറാട്ട് ദിവസമായ ഇന്ന് വൈകി ഉണര്‍ന്ന ഗുരുവായൂരപ്പന്‍ ആചാരമനുസരിച്ച് പശുക്കുട്ടിയെ കണി കണ്ടു. ഇന്നു വൈകിട്ടു നാലരയോടെ ആറാട്ട് ചടങ്ങുകള്‍ തുടങ്ങും. നാലരയ്ക്ക് നടതുറന്ന് മൂലവിഗ്രഹത്തിലുള്ള ചൈതന്യം ആവാഹിച്ചെടുത്തശേഷം പഞ്ചലോഹവിഗ്രഹം പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിക്കും. കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി ജാഗ്രതയോടെയാണ് ഉത്സവം നടന്നത്. ഭക്തജനങ്ങളുടെ ആഹ്ളാദാരവങ്ങൾ കൊണ്ടും പങ്കാളിത്തം കൊണ്ടും കെങ്കേമമാവേണ്ടിയിരുന്ന പള്ളിവേട്ടയും ഗ്രാമപ്രദക്ഷിണവും ഇത്തവണ ശുഷ്കമായിരുന്നു. തിടമ്പും സ്വർണക്കോലവുമായി ഗ്രാമ പ്രദക്ഷിണത്തിനായി...
ഗുരുവായൂർ; കനക പ്രഭ വർഷിച്ചു നഗരപ്രദക്ഷിണത്തിനായി കണ്ണനിറങ്ങി. വർഷത്തിൽ ഉത്സവകാലത്ത് മാത്രം പുറത്തേക്ക് എഴുന്നള്ളുന്ന ഭഗവാനെ തേടിയെത്തിയവർക്ക് അത് അനുഭൂതിയുടെ കൂടി ദർശന സായൂജ്യമായി . സന്ധ്യക്ക് സ്വർണക്കൊടിമരച്ചുവട്ടിൽ പൊൻ പഴുക്കാമണ്ഡത്തിൽ തിടമ്പ് എഴുന്നള്ളിച്ചുവെച്ച് ദീപാരാധനയ്ക്കുശേഷം മരതക വർണ്ണൻ മൂന്ന് ആനകളുടെ അകമ്പടിയോടുകൂടി രാജകീയമായി എഴുന്നള്ളിയത്. സംസ്ഥാനത്ത് കൊറോണാ വൈറസിനെ ഭാഗമായി അതീവ ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചിട്ടുള്ളതിനാലും രോഗവ്യാപനം തടയുന്നതിനായി ജനങ്ങൾ കൂട്ടം കൂടുന്ന സാഹചര്യങ്ങൾ കഴിവതും ഒഴിവാക്കണമെന്നു സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുള്ളതിനാലും ഗുരുവായൂർ ദേവസ്വം ഈ വർഷത്തെ ഉത്സവത്തിന് ദേശ പറവെയ്പ്പ് അനുവദിച്ചിരുന്നില്ല....
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ പള്ളിവേട്ട ഭക്തി നിര്‍ഭരമായി നടന്നു ദേവസ്വം വേഷംകെട്ടിയ പന്നിയല്ലാതെ മറ്റാര്‍ക്കും വേഷംകെട്ടി ഓടാന്‍ അനുമതിയുണ്ടായിരുന്നില്ല .കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണമാണ് ദേവസ്വം നടത്തിയത് . പള്ളി വേട്ട കാണാന്‍ ക്ഷേത്രത്തിന് പുറത്ത് ഭക്തര്‍ തിങ്ങി നിറഞ്ഞു . പള്ളിവേട്ടക്കട്ടക്ക് നന്ദിനി ഭഗവാന്റെ തിടമ്പേറ്റി, പള്ളിവേട്ടയ്ക്കായി ഭഗവാന്‍ പിടിയാനപുറമേറി ഒമ്പതുപ്രദക്ഷിണം പൂര്‍ത്തിയാക്കി. പള്ളിവേട്ടയുടെ ക്ഷീണത്താല്‍ നാലമ്പലത്തിനകത്തെ നമസ്‌ക്കാരമണ്ഡപത്തില്‍ പ്രത്യേകം തയ്യാറാക്കിയ ശയ്യലിലായിരുന്നു ഭഗവാന്റെ പള്ളിയുറക്കം. പള്ളിവേട്ടയുടെ ആലസ്യത്തില്‍ കിടന്നുറങ്ങുന്ന ഭഗവാന്റെ ഉറക്കത്തിന് വിഘ്‌നം സംഭവിക്കാതിരിക്കാന്‍...
ഗുരുവായൂർ: പള്ളിവേട്ടയ്ക്കുശേഷം ഇന്ന് രാത്രി ഗുരുവായൂരപ്പൻറ പള്ളിയുറക്കം ശ്രീകോവിലിനു പുറത്ത് നമസ്കാരമണ്ഡപത്തിൽ . ഭഗവാന് പള്ളിയുറങ്ങാൻ ക്ഷേത്ര സന്നിധി നിശബ്ദമാകും . പള്ളിവേട്ട കഴിഞ്ഞാൽ ശ്രീലകത്ത് പ്രവേശിക്കാതെ നമസ്കാരമണ്ഡപം ശയ്യാഗൃഹമാക്കും . വെള്ളിക്കട്ടിലിൽ പട്ടുമെത്തയിൽ ഉരുളൻ തലയിണവെച്ച് ഭഗവാന്റെ പൊൻതിടമ്പ് കിടത്തും. കാടിന്റെ പ്രതീതിക്കായി ധാന്യമുളകൾ ചുറ്റും നിരത്തും . കഴകക്കാരും മറ്റുപരിചാരകരും കാവൽ ക്കിടക്കും. സമയം വിളിച്ചറിയിക്കുന്ന വലിയമണി മുഴങ്ങില്ല . ആറാട്ടുദിവസമായ ഞാറാഴ്ച ഉദയത്തിനുമുമ്പ് പശുക്കുട്ടിയുടെ കരച്ചിൽ കേട്ടാൽ പള്ളിയുണരും . ഇതിനായി പശുക്കുട്ടിയെ ശ്രീകോവിലിനുമുന്നിൽ ഉരുക്കിനിർത്തും. പശുക്കിടാവിനെയും കണിക്കോപ്പുകളെയും...
ഗുരുവായൂർ: ഗുരുവായൂരപ്പന് ദിവസവും സന്ധ്യയക്ക് ശ്രീലകത്താണ് ദീപാരാധന. പള്ളിവേട്ട ,ആറാട്ട് ദിവസങ്ങളിൽ ചിട്ട മാറും . ഈ രണ്ടു ദിവസവും സന്ധ്യയ്ക്ക് ഗ്രാമപ്രദക്ഷിണത്തിന് ഇറങ്ങുന്നതിനു മുമ്പ് സ്വർണക്കൊടിമരച്ചുവട്ടിൽ പൊൻ പഴുക്കാമണ്ഡത്തിൽ തിടമ്പ് അഞ്ചിന് എഴുന്നള്ളിച്ചുവെക്കും . ആറിന് ഇവിടെയാണ് ഭഗവാന് ദീപാരാധന. ശനിയാഴ്ച പള്ളിവേട്ട ദിവസം കൊടയക്കാട് ഗോവിന്ദൻ നമ്പൂതിരിയും ആറാട്ടുനാളിൽ കിഴിയേടം വാസുണ്ണിനമ്പൂതിരിയും ഗുരുവായൂരപ്പന് ദീപാരാധന നടത്തും .ഞങ്ങൾ നിങ്ങൾക്കായി ഒരുക്കുന്ന വിശാലമായ ഓൺലൈൻ ഷോപ്പിങ് മാളിലേക്ക് സ്വാഗതം ഇവിടെ ക്ലിക്ക് ചെയ്യുക
ഗുരുവായൂർ: പള്ളിവേട്ട - ആറാട്ട് സമയങ്ങളിൽ ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശനം അനുവദിക്കില്ല. കോവിഡ് 19 വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പള്ളിവേട്ട ആറാട്ട് സമയങ്ങളിൽ ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശനം അനുവദിക്കില്ല. ഇന്നലെ (13.3.2020) എട്ടാം വിളക്ക് ദിവസം ശ്രീഭൂതബലി- പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചു വെക്കൽ ചടങ്ങുകളുടെ സമയത്തും അതിനു തുടർച്ചയായും ക്ഷേത്രത്തിനകത്തു ഉണ്ടായ ഭക്തജനങ്ങളുടെ ക്രമാധീതമായ സാന്നിധ്യം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് നിർബന്ധിതരാക്കി യിരിക്കുകയാണെന്ന് ചെയർമാൻ പറഞ്ഞു. ആയതിനാൽ ബഹു. ക്ഷേത്രം തന്ത്രിയും ഭരണസമിതിയും കൂടിയാലോചിച്ച് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. പള്ളിവേട്ട- ആറാട്ട് (14.3.2020, 15.3.2020) ദിവസങ്ങളിൽ വൈകുന്നേരം ദീപാരാധനയ്ക്കുശേഷം...
ഗുരുവായൂർ: ക്ഷേത്രത്തിൽ ഭക്തിയിലാറാടി വെള്ളിയാഴ്ച ഉത്സവബലി നടന്നു.ഗുരുവായൂരപ്പന്റെ സാന്നിധ്യത്തിൽ വിസ്തരിച്ച പൂജയോടെ ദേവകൾക്കും ഭൂതഗണങ്ങൾക്കും സംതൃപ്തിയായി നിവേദ്യം സമർപ്പിച്ചു . ഇന്ന് പള്ളിവേട്ടയാണ്. വൈകിട്ട് 5 മണിക്ക് കൊടിമരത്തിന് സമീപം പഴുക്കാമണ്ഡപത്തിൽ തങ്കത്തിടംബിന് ദീപാരാധന തുടർന്ന് 3 ആനകളുടെ അകമ്പടിയോടെ കുളപ്രദക്ഷിണം എഴുന്നള്ളിപ്പ് അകത്ത് എത്തിയശേഷം പിടിയാന നന്ദിനിയുടെ പുറത്ത് ഭഗവാനെ പള്ളിവേട്ടക്ക് പുറത്തേക്ക് എഴുന്നള്ളിക്കും. പ്രദക്ഷിണത്തോടെ പള്ളിവേട്ട പൂർണ്ണമാകും. കോവിഡ്-19 വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടേയും, തീവ്രജാഗ്രതയുടേയും ഭാഗമായി പള്ളിവേട്ട വെറും ചടങ്ങായി മാത്രം ആഘോഷിക്കുവാൻ തീരുമാനിച്ചു. ദേവസ്വത്തിന്റെ വേഷമല്ലാതെ മറ്റാര്‍ക്കും വേഷവിധാനം...
ശ്രീ ഗുരുവായുരപ്പന്റെ ഉത്സവ ആഘോഷങ്ങളിൽ അതിപ്രധാനമായ ഒരു ചടങ്ങാണ് ഉത്സവബലി. ഉത്സവം എട്ടാം വിളക്ക് ദിവസമാണ് ഇന്നാണ്( 13.3.2020 ) ഉത്സവബലി. രാവിലത്തെ ശിവേലി കഴിഞ്ഞ്, പന്തീരടിപൂജക്ക്, പാലഭിഷേകവും നവകാഭിഷേകവും, നിവേദ്യവും കഴിഞ്ഞ് പൂജ നട തുറന്നാൽ ഒമ്പത് പത്തുമണിയോടെ ഉത്സവബലി ആരംഭിക്കും. ഉച്ചതിരിഞ്ഞ് മൂന്ന് മണി കഴിഞ്ഞേ അവസാനിക്കുകയുള്ളു. നാലമ്പലത്തിനകത്ത് തെക്ക് ഭാഗത്ത് സപ്ത മാതൃക്കൾക്ക് ബലിപൂജയും, ബലിതൂവലും നടക്കുന്ന സമയം ശ്രീ ഗുരുവായുരപ്പനെ അലങ്കരിച്ച സ്വർണ്ണ മണ്ഡപത്തിൽ എഴുന്നള്ളിച്ച് വെക്കും. സ്വർണ്ണ മണ്ഡപത്തിൽ എഴുന്നള്ളിയിരിക്കുന്ന കണ്ണന്റെ ദർശനപുണ്യത്തിന് ഭക്തജനങ്ങൾ എത്തുന്നു. ദർശനം ഒരു മണിക്കൂർ...
ഗുരുവായൂർ: ഗുരുവായൂർ ഉത്സവത്തിൻ്റെ ആറാം ദിവസമായ ഇന്ന് വ്യാഴാഴ്ച വൈകീട്ട്, കൊറോണ നിയന്ത്രണത്തെ തുടർന്ന്, ജനസമുദ്രമാവേണ്ട ഗുരുവായൂർ കിഴക്കേ അമ്പലനട വിജനമായി. നാളെയാണ് അതിപ്രധാനമായ ചടങ്ങായ ഉത്സവബലി. ശനിയാഴ്ച പള്ളി വേട്ടയും ഞായറാഴ്ച രാത്രി നടക്കുന്ന ആറാട്ടോടെ ഇക്കൊല്ലത്തെ ഉത്സവം സമാപിക്കും
ഗുരുവായൂർ: എട്ടാംവിളക്കുദിവസമായ വെള്ളിയാഴ്‌ചയാണ് അതിപ്രധാന ചടങ്ങായ ഉത്സവബലി. ദേവീദേവന്മാർക്കും പരിവാരദേവതകൾക്കും ഭഗവാന്റെ സാന്നിധ്യത്തിൽ വിസ്തരിച്ച് പൂജയോടെ നിവേദ്യം സമർപ്പിക്കുന്ന ചടങ്ങ് ആറുമണിക്കൂറിലേറെ നീളും. രാവിലെ പന്തീരടി പൂജയ്ക്കു ശേഷമാണ് ചടങ്ങ് തുടങ്ങുക. അദൃശ്യ ദേവതകളെ മന്ത്രപുരസരം ക്ഷണിച്ച് പൂജയും നിവേദ്യവും സമര്‍പ്പിക്കുന്നതാണ് ചടങ്ങ്. രാവിലെ ശീവേലിക്കും പന്തീരടി പൂജക്കുശേഷം ഉത്സവബലിയാരംഭിക്കും. നാലമ്പലത്തിനകത്ത് 11ഓടെ സപ്തമാതൃക്കള്‍ക്ക് ബലിതൂവുന്ന സമയത്ത് ഗുരുവായൂരപ്പനെ എഴുന്നള്ളിച്ച് വയ്ക്കും. ക്ഷേത്രം തന്ത്രിയാണ് ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കുക. പക്ഷേ തന്ത്രിക്ക് പുല ആയതിനാൽ ഈ ചടങ്ങിന് നേതൃത്വം കൊടുക്കാൻ കഴിയില്ല. ബലിയും...
ഗുരുവായൂർ: ഉത്സവബലിച്ചടങ്ങുകൾ നടക്കുന്നതിനാൽ വെള്ളിയാ ഴ്ച രാവിലെ 8.30 മുതൽ 11 വരെയും 12 മുതൽ 3 വരെയും നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല. ശ്രീഭൂതബലിക്ക് നാലമ്പലത്തിൽ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുവെയ്ക്കുന്ന 11 മുതൽ 12 വരെ ദർശനത്തിന് പ്രവേശനമുണ്ടാകും.
ഗുരുവായൂർ: ഉത്സവത്തിന്റെ പ്രസാദഊട്ട് നിർത്തിവെച്ചതോടെ കലവറയിൽ കരുതിവെച്ചിരുന്ന പച്ചക്കറി-പലചരക്കുസാധനങ്ങൾ ലേലം ചെയ്തു. കഴിഞ്ഞദിവസം നുറുക്കിവെച്ചിരുന്ന ചക്കയും പച്ചക്കറികളും ഭക്തർക്ക്‌ വിതരണം ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് പടിഞ്ഞാറേ നടപ്പുരയിലെ കലവറയ്ക്കുമുന്നിലായിരുന്നു പരസ്യലേലം നടന്നത്. 2500 കിലോ ഇടിച്ചക്ക, 2000 കിലോ ഇളവൻ, 1500 കിലോ വെള്ളരി, നൂറുകിലോ വീതം വഴുതനങ്ങ, വെണ്ടയ്ക്ക, 58 കിലോ ചേമ്പ് എന്നിവ ലേലംചെയ്തു. മുതിരയായിരുന്നു ഏറ്റവും കൂടുതൽ ലേലത്തിനുണ്ടായിരുന്നത്. ഇന്നലത്തെപ്പോലെ ഇന്നും പച്ചക്കറികളും പലചരക്കു സാധനങ്ങളും ലേലം ചെയ്തു. 7800 കിലോ അരിയും വെളിച്ചെണ്ണയും ലേലം ചെയ്തില്ല. അവ പിന്നീട്...
ഗുരുവായൂർ: ഉത്സവത്തിൻറ ഭാഗമായി പള്ളിവേട്ടയുടെയും ആറാട്ടിൻറയും പുറത്തേയ്ക്കുള്ള എഴുന്നള്ളിപ്പ് പതിവുപോലെ നടത്താൻ ദേവസ്വം തീരുമാനിച്ചു . പുറത്തേയെക്ക്ഴുന്നള്ളുമ്പോൾ പള്ളിവേട്ടയ്ക്ക് മേളവും ആറാട്ടിന് പഞ്ചവാദ്യവും ഒഴിവാക്കില്ല . പഞ്ചവാദ്യവും വിസ്തരിച്ച മേളവും ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു . എന്നാൽ ഇതൊന്നും ഒഴിവാക്കേണ്ടതി ല്ലെന്ന് തീരുമാനിക്കുകയായിരുന്നു . പള്ളിവേട്ടയും ആറാട്ടിനും ഗുരുവായൂരപ്പൻ എഴുന്നള്ളുമ്പോൾ ക്ഷേത്രനടയിൽ ദേവസ്വത്തിന്റെ പറ മാത്രമേ ഉണ്ടാകൂ . പള്ളിവേട്ടയ്ക്ക് ഭക്തരുടെ വകയായുള്ള വേഷങ്ങളും രൂപങ്ങളും റദ്ദാക്കി . ദേവസ്വത്തിൻറ പന്നി വേഷം മാത്രമേ ഉണ്ടാകു . ആൾക്കൂട്ടം ഒഴിവാക്കണമെ ന്നുള്ളതിനാൽ ആറാട്ടുദിവസം ഓടുന്നതിനും...
ഗുരുവായൂർ: ക്ഷേത്രോത്സവം ആറാം ദിവസമായ ഇന്ന് ( ബുധനാഴ്ച) കാഴ്ചശീവേലിക്ക് സ്വർണക്കോലം എഴുന്നള്ളിച്ചു. രാവിലെ 7 മണിക്ക് നടന്ന കാഴ്ചശീവേലിക്ക് ഗുരുവായൂർ വലിയ കേശവനാണ് ഗുരുവായൂരപ്പന്റെ സ്വർണ്ണ തിടമ്പേറ്റിയത് . കൊറോണ വൈറസ് ഭീതിയിൽ ക്ഷേത്രത്തിൽ ഭക്തർ കുറവായിരുന്നു. ഉച്ചതിരിഞ്ഞ് മൂന്നിന് ശീവേലിക്ക് ഗുരുവായൂരപ്പന്റെ സ്വർണ്ണതിടമ്പ് സ്വർണ്ണകോലത്തിൽ വലിയകേശവനന്റെ പുറത്ത് എഴുന്നള്ളിച്ചു . ഈ വർഷം പള്ളിവേട്ട ആറാട്ട് എന്നീ ചടങ്ങുകൾക്കൊപ്പം കുളപ്രദക്ഷിണം പതിവുപോലെ ഉണ്ടാകും. എന്നാൽ ദേശ പറവെപ്പ് അനുവദിക്കുന്നതല്ല. ദേവസ്വം വക പറവെപ്പ് മാത്രമേ ഉണ്ടാകൂ.കുളപ്രദക്ഷിണത്തിനു പതിവുള്ള അഞ്ച് ആനകൾക്ക് പകരം...
ഗുരുവായൂർ:ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള മേളം സാധാരണ പോലെ തുടരും, എല്ലാവരും പങ്കെടുക്കും. പഞ്ചവാദ്യം ക്ഷണിക്കപ്പെട്ട എല്ലാവരും എത്തും. ആരെയും ഒഴിവാക്കിയില്ല. തായമ്പക ഒന്ന് മാത്രം. 11.3. 2020 ന് കല്ലേക്കുളങ്ങര അച്ചുതൻ കുട്ടി മാരാർ 12.3.2020 ന് ഗുരുവായൂർ ശശി മാരാർ 13.3 .2020 ന് കല്ലൂർ രാമൻ കുട്ടി മാരാർ . പൂര്‍ണ്ണമായും സ്വര്‍ണ്ണത്താല്‍ നിര്‍മ്മിച്ച പഴുക്കാമണ്ഡപത്തില്‍ വീരാളിപ്പട്ട് വിരിച്ച്‌ ആലവട്ടം, വെഞ്ചാമരം എന്നിവക്കൊണ്ട് അലങ്കരിച്ച്‌ രാജകീയപ്രൗഢിയിലാണ് ഭഗവാനെ അതില്‍ എഴുന്നള്ളിച്ചിരുത്തിയത്. ചുറ്റും കര്‍പ്പൂര ദീപം തെളിയിച്ച്‌ അഷ്ടഗന്ധത്തിന്റെ ധൂമപ്രപഞ്ചത്തിലാണ് ഭഗവാന്റെ എഴുന്നള്ളത്ത്. മൂന്ന് മണിക്കൂര്‍ നേരം തായമ്ബകയുടെ ശബ്ദതരംഗങ്ങള്‍ ആസ്വദിച്ച്‌...
ഗുരുവായൂർ: കൊറോണ ജാഗ്രതയെത്തുടർന്ന് ഗുരുവായൂർ ഉത്സവ കലാപരിപാടികൾ ഇന്നലെ രാത്രി അവസാനിപ്പിച്ചു. നടൻ വിനീതിന്റൊ " ജ്ഞാനപ്പാന നൃത്തം , ഡോ . നീന പ്രസാദിന്റെ ഭരതനാട്യം , പിന്നണിഗായകൻ എം . ജി . ശ്രീകുമാറിന്റെ ഭക്തിഗാനമേള എന്നിവയോടെയായിരുന്നു സമാപനം . കലാപരിപാടികൾ നിർത്തി നിർത്തിവെക്കാൻ ദേവസ്വം തീരുമാനിച്ചെങ്കിലും , ചൊവ്വാഴ്ച രാത്രിയിലെ പരിപാടികളുടെ ഒരുക്കഞങ്ങൾ നടത്തിയിരുന്നതുകൊണ്ടും കലാകാരൻമാർ ഗുരുവായൂരിൽ എത്തിയിരുന്നതിനാലുമാണ് അവ അനുവദിച്ചത്. കഴിഞ്ഞ ദിവസങ്ങളേ അപേക്ഷിച്ച് കാണികൾ നന്നേ കുറവായിരുന്നു.
ഗുരുവായൂർ: ക്ഷേത്രോത്സവം ആറാം ദിവസമായ ബുധനാഴ്ച്ച മുതൽ കാഴ്ചശീവേലിക്ക് സ്വർണക്കോലം എഴുന്നെള്ളിക്കും . വൈകിട്ട് മൂന്നിന് നടക്കുന്ന കാഴ്ചശീവേലിക്കാണ് സ്വർണക്കോലം എഴുന്നള്ളിപ്പ് ആരംഭിക്കുക . സ്വർണക്കോലം എഴുന്നള്ളിപ്പ് ദർശിക്കുന്നതിനായി നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തുക . ഉത്സവത്തിലെ അവസാന അഞ്ചു ദിവസങ്ങളിലും , ഏകാദശി , അഷ്ടമിരോഹിണി തുടങ്ങിയ വിശേഷദിവസങ്ങളിലും മാത്രമാണ് സ്വർണക്കോലം എഴുന്നള്ളിക്കുക . പത്ത് കിലോഗ്രാം സ്വർണ്ണം ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന കോലത്തിൽ നടുവിലായി മുരളി ഊതി നിൽക്കുന്ന ഉണ്ണികൃഷ്ണനും , ചുറ്റുഭാഗത്തായി വീരശൃംഖലയും , തുറന്ന ഭാഗത്ത് മരതകപ്പച്ചയും , സ്വർണ്ണപ്പൂക്കളും പതിപ്പിച്ചിട്ടുണ്ട്...
ഗുരുവായൂർ: കൊറോ‌ണ പശ്ചാത്തലത്തിൽ ഉത്സവാഘോഷങ്ങൾ എല്ലാം നിർത്തി വച്ചതോടെ ഗുരുവായൂരിൽ ആരവം ഒഴിഞ്ഞു. ക്ഷേത്രോത്സവം ആഘോഷമില്ലാതെ ചടങ്ങായി നടത്തുന്നത് ചരിത്രത്തിൽ ആദ്യമെന്നു പഴമക്കാർ. ആളുകൾ കൂട്ടം കൂടി വരുന്നത് സ്വയം നിയന്ത്രിക്കണമെന്ന് ജാഗ്രതാനിർദേശം ഉണ്ട്. ബുധനാഴ്ച ഉത്സവപ്പുഴുക്കിനുള്ള ചക്കയും മോരുകറിക്കുള്ള മത്തനും തയ്യാറാക്കിവെച്ചതെല്ലാം വെ റുതെയായി . ഓരോ ദിവസത്തെയും പുഴുക്കിനും കറികൾക്കുമുള്ള പച്ചക്കറികൾ തലേന്ന് പകൽ മുതൽ രാത്രിവരെയാണ് തയ്യാറാക്കുക . പ്ര സാദഊട്ടും ദേശപ്പകർച്ചയും നിർത്തിവെച്ചുവെന്നറിഞ്ഞപ്പോൾ കലവറയിൽ മണിക്കൂറുകളോളം ഈ പണിയിൽ ഏർപ്പെട്ടിരുന്നവർ സങ്കടത്തിലായി . ക്ഷേത്രത്തിൽനിന്ന് ഉച്ചഭാഷിണിയിൽ ഇടവിട്ട് ...

MORE STORIES

GURUVAYUR NOW

FEATURED

TRENDING

TEMPLE NEWS