ഗുരുവായൂരില്‍ നടന്ന 3000 പേരുടെ ഗീതാപാരായണം ഭക്തിസാന്ദ്രമായി

News Also Available in English, Hindi, Tamil

ഗുരുവായൂർ : മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലും ഇതിനോട് ചേര്‍ന്ന് നിര്‍മ്മിച്ച താത്കാലിക പന്തലിലുമായി നടന്ന ഗീതാമഹോത്സവത്തിലാണ് പാരായണം നടന്നത്. ബുധനാഴ്ച രാവിലെ 6ന് വിഷ്ണു സഹസ്രനാമ പാരായണത്തോടെയാണ് ആറ് മണിക്കൂര്‍ നീണ്ട് നിന്ന ഗീത മഹോത്സവത്തിന് തുടക്കമായത്. തുടര്‍ന്ന് സൗന്ദര്യ ലഹരി പാരായണം, ഭഗവത് ഗീതാ ധ്യാനം എന്നിവയും നടന്നു. കഴിഞ്ഞ 18-വര്‍ഷമായി ഗുരുവായൂരില്‍ സംഘടിപ്പിക്കുന്ന ഗീതാമഹോത്സവത്തില്‍ 3000 ത്തിൽ പരം ഭക്ത ജനങ്ങൾ പങ്കെടുത്തു. ആചാര്യ സമ്മേളനത്തില്‍ വിവിധ സന്യാസ ആശ്രമങ്ങളിലെ മഠാധിപതികള്‍, ആചാര്യന്മാര്‍, സാംസ്‌കാരിക നായകര്‍, തന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ. ടി. എസ്. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ദൈവദശകം പാരായണവും നടന്നു. ഗീതാ ആരതിക്ക് ശേഷം അന്നദാനവും ഉണ്ടായിരുന്നു. സ്വാമി കൃഷ്ണാത്മാനന്ദ, സ്വാമി കൃഷ്ാണനന്ദ സരസ്വതി, ഗുരുവായൂര്‍ കണ്ണന്‍ സ്വാമി എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published.

Back to top button
Translate »