കണ്ണനെ ഭജിച്ച്‌ ഗുരുവായൂർ നിയുക്തമേൽശാന്തി

News Also Available in English, Hindi, Tamil

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മേൽശാന്തി സ്ഥാനമേൽക്കുന്നതിന് മുന്നേയുള്ള ഭജനത്തിൽ മുഴുകി നിയുക്ത മേൽശാന്തി കക്കാട് കിരൺ ആനന്ദ് നമ്പൂതിരി. ക്ഷേത്രത്തിൽ പുലർച്ചെ രണ്ടിന് എത്തുന്ന കിരൺ ആനന്ദ് രാത്രി അത്താഴപ്പൂജ കഴിഞ്ഞ് നട അടയ്ക്കുന്നതുവരെ ഗുരുവായൂരപ്പന്റെ എല്ലാ പൂജകളും തൊഴുത്, ഭഗവാന്റെ നിവേദ്യം അന്നമാക്കി സന്നിധിയിൽ തന്നെയുണ്ട്. പുലർച്ചെ രണ്ടരയ്ക്ക് മേൽശാന്തി തിയ്യന്നൂർ കൃഷ്ണചന്ദ്രൻ നമ്പൂതിരിയോടൊപ്പം തീർത്ഥക്കുളത്തിൽ കുളിച്ച് നാലമ്പലത്തിലേക്ക് പ്രവേശിക്കും. നിർമാല്യ ദർശനശേഷം സപ്തശുദ്ധി അഭിഷേകം നടത്തുന്ന അദ്ദേഹം പുഷ്പാഞ്ജലിയും നിർവഹിക്കുന്നുണ്ട്. 30-ന് രാത്രി കിരൺ ആനന്ദ് മേൽശാന്തി സ്ഥാനമേൽക്കും.

ഒക്ടോബർ ഒന്നുമുതൽ ആറുമാസമാണ് കാലാവധി. അഞ്ചുതവണ ഗുരുവായൂരപ്പന്റെ മേൽശാന്തിയായിരുന്ന മുത്തച്ഛൻ കക്കാട് ദാമോദരൻ നമ്പൂതിരിയേയും വേദങ്ങൾ അഭ്യസിപ്പിച്ച നാരായണമംഗലത്ത് അഗ്നിശർമൻ നമ്പൂതിരിപ്പാടിനേയും സ്മരിച്ചുകൊണ്ടാണ് കിരൺ ആനന്ദ് ഭജനം തുടങ്ങിയത്. ശുകപുരം ദക്ഷിണാമൂർത്തിയേയും തിരുമാന്ദാംകുന്ന് ഭഗവതിയേയും വണങ്ങി, പൂജകൾ പഠിപ്പിച്ച ഓതിക്കൻ പൊട്ടക്കുഴി നാരായണൻ നമ്പൂതിരിയുടെ അനുഗ്രഹവും വാങ്ങിയാണ് സന്നിധിയിലെത്തിയത്.

Related Articles

Leave a Reply

Your email address will not be published.

Back to top button
Translate »