പതിവായി കൂണ്‍ കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ!

News Also Available in English, Hindi, Tamil

കൂൺ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് കൂണ്‍. മാംസാഹാരത്തിന് പകരം വയ്ക്കാന്‍ കൂണിനോളം കഴിവുള്ള മറ്റൊരു ഭക്ഷണം ഇല്ലെന്ന് തന്നെ പറയാം. ഫൈബര്‍, വിറ്റാമിന്‍ ബി, ഡി, പൊട്ടാസ്യം, ചെമ്പ്, ഇരുമ്പ്, സെലിനിയം എന്നിവ കൂണില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിലൂടെ, ഒരു വ്യക്തിക്ക് എണ്ണമറ്റ നേട്ടങ്ങള്‍ ലഭിക്കുന്നു. ആരോഗ്യവുമായി ബന്ധപ്പെട്ട അത്തരം നേട്ടങ്ങളെക്കുറിച്ച് അറിയാം.

Sreepadmam Collections

എര്‍ഗോതെന്‍ പോലുള്ള ആന്റിഓക്സിഡന്റുകള്‍ ധാരാളമായി കൂണില്‍ അടങ്ങിയിട്ടുണ്ട്. ഇത് വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി കൂണിൽ അടങ്ങിയിരിക്കുന്ന സെലിനിയം പ്രവര്‍ത്തിക്കുന്നു.

വിറ്റാമിന്‍ ഡിയുടെ നല്ലൊരു ഉറവിടം കൂടിയാണ് കൂണ്‍. അസ്ഥികളുടെ ശക്തിക്ക് ഈ വിറ്റാമിന്‍ വളരെ പ്രധാനമാണ്. പതിവായി കൂണ്‍ കഴിക്കുന്നതിലൂടെ ഒരാള്‍ക്ക് ശരീരത്തിന്റെ വിറ്റാമിന്‍ ഡി ആവശ്യകതയുടെ 20 ശതമാനം ലഭിക്കും. മഷ്‌റൂമുകളില്‍ കോളിന്‍ എന്ന പ്രത്യേക പോഷകമുണ്ട്, ഇത് പേശികളുടെ പ്രവര്‍ത്തനത്തെയും നിങ്ങളുടെ മെമ്മറിയെയും ശക്തിപ്പെടുത്തുന്നു.

കൂണ്‍ കഴിക്കുന്നത് മുടിക്ക് വളരെയധികം ഗുണം ചെയ്യും. പഠനമനുസരിച്ച്, കൂണ്‍ കഴിക്കുന്നത് ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ കൂണിന് കഴിവുണ്ട്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാൻ കൂൺ വിഭവങ്ങൾ പരമാവധി ഭക്ഷണത്തിൽ ഉൾക്കൊള്ളിക്കുക.

Related Articles

Leave a Reply

Your email address will not be published.

Back to top button
Translate »