തീർത്ഥാടകരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഗുരുവായൂരിൽ ബി.ജെ.പി യുടെ ഏകദിന ഉപവാസം.

News Also Available in English, Hindi, Tamil

ഗുരുവായൂർ: ഗുരുവായൂരിലേക്കെത്തന്ന തീർത്ഥാടകരോടുള്ള അവഗണനക്കെതിരെ പ്രതിഷേധിച്ച് ബി.ജെ.പി യുടെ ഏകദിന ഉപവാസം നടന്നു. ഗുരുവായൂർ നഗരസഭയിലെ ബി.ജെ.പി  കൗൺസിലർമാര ശോഭാ ഹരി നാരായണൻ, ജ്യോതി രവീന്ദ്രനാഥ് എന്നിവർ ഏകദിന ഉപവാസം നടത്തി.

റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കുക, കേന്ദ്ര സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തിയായി ഉത്ഘാടനം  ചെയ്ത ഫെസിലിറ്റേഷൻ സെൻറർ, അമിനിറ്റി സെൻറർ, മൾട്ടി ലവൻ പാർക്കിംങ്ങ് കോംപ്ലക്സ് എന്നിവ തീർത്ഥാടകർക്ക് ഉടൻ തുറന്നുകൊടുക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച ഉപവാസ സമരം മഹിളാ മോർച സംസ്ഥാന പ്രസിഡൻറ് അഡ്വ: നിവേദിത ഉത്ഘാടനം ചെയ്തു.

ഗുരുവായൂർ ഏരിയ പ്രസിഡൻ്റ് മനീഷ് കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈ: ദയാനന്ദൻ മാമ്പുള്ളി മുഖ്യ പ്രഭാഷണം നടത്തി അനിൽ മഞ്ചറമ്പത്ത്, ടി.വി വാസുദേവൻ, സുഭാഷ് മണ്ണാരത്ത്, സിദ്ധാർത്ഥൻ ചെറുപറമ്പിൽ, എന്നിവർ സംസാരിച്ചു.

സമാപന യോഗം ജില്ലാ ട്രഷറർ കെ.ആർ അനീഷ് ഉദ്ഘാടനം ചെയ്തു. പ്രദീപ് കോട്ടപ്പടി, നിധിൻ മരക്കാത്ത്, ജിതിൻ തലങ്ങാട്ടിരി , ഷാജി ടി.ജി ,ഉണ്ണിക്കൃഷ്ൻ ടി.വി സുവർണ്ണ ഉണ്ണികൃഷ്ണൻ, പ്രദിപ്തമാരയൂർ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published.

Back to top button
Translate »