മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു

News Also Available in English, Hindi, Tamil

കൊല്ലം: മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ (97) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം.പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേല്‍ വി സുഗുണാനന്ദനാണ് ഭർത്താവ്. കസ്തൂരി ബായ്, പരേതനായ സുഭഗന്‍, സുഗുണാമ്മ, സജിനി, സുരേഷ് കുമാര്‍, സതീഷ് കുമാര്‍, സുധീര്‍ കുമാര്‍ എന്നിവരാണ് മക്കൾ.: ഋഷികേശ്, ഷാജി, രാജു, ഗീത, രാജശ്രീ, മനീഷ എന്നിവർ മരുമക്കളും. സംസ്‌കാരം പിന്നീട് അമൃതപുരി ആശ്രമത്തില്‍ നടക്കും.

Related Articles

Leave a Reply

Your email address will not be published.

Back to top button
Translate »