ഭാരത് ജോഡോ യാത്ര ; ഗുരുവായൂർ മണ്ഡലം സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ പെനാൽട്ടി ഷൂട്ടൗട്ട് മത്സരം നടത്തി..

News Also Available in English, Hindi, Tamil

ഗുരുവായൂർ : ശ്രീ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര യുടെ ഭാഗമായി ഗുരുവായൂർ മണ്ഡലം സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ 100ൽ പരം ഫുട്ബോൾ താരങ്ങളും, പ്രേമികളും പങ്കെടുത്ത് മാറ്റുരച്ച പെനാൽട്ടി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. കിഴക്കെ നടയിൽ ടർഫ് ഗ്രൗണ്ടിൽ നടന്ന മത്സരം ശ്രീ ഒ കെ ആർ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.


വാശിയേറിയ മത്സരത്തിലെ വിജയികൾക്ക് കെ പി ഉദയൻ , കെ പി എ റഷീദ്, ശശി വാർണാട്ട് എന്നിവർ കേഷ് അവാർഡുകൾ സമ്മാനിച്ചു. അഡ്വ: ടി എസ് അജിത്ത്, ബാലൻ വാർണാട്ട്, ഷൈലജ ദേവൻ, ബാബുരാജ് ഗുരുവായൂർ, സ്റ്റീഫൻ ജോസ്, റെയ്മണ്ട് മാസ്റ്റർ, കെ പി മനോജ്, ടി വി കൃഷ്ണദാസ്, രജിത ടി , രാമചന്ദ്രൻ പല്ലത്ത്, സി മുരളി , മിഥുൻ മോഹൻ എന്നിവർ പ്രസംഗിച്ചു. ശ്രീജിത്ത്, യദു, അതുൽദാസ് , വിഷ്ണു, ശ്രീകാന്ത്. എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി..

Sreepadmam Collections

Related Articles

Leave a Reply

Your email address will not be published.

Back to top button
Translate »