ഗുരുവായൂരിൽ ഗീതാ മഹോത്സവം  21 ന്

News Also Available in English, Hindi, Tamil

ഗുരുവായൂർ: ഗുരുവായൂർ ശീതാ മഹോത്സവ സമിതിയുടെ അഭീമുഖ്യത്തിൽ 8 മത് ശീതാ മഹോത്സവം 2022 സെപ്തംബർ 21 ബുധനാഴ്ച്ച രാവിലെ 6 മുതൽ ഉച്ചക്ക് 12 വരെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലും തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലുമായി നടക്കും. 2000 ൽ അധികം ഭക്തർ പങ്കെടുക്കുന്ന, ഭൂലോകവൈകുണ്ഠമായ ഗുരുവായൂരിൽ കണ്ണന്റെ തിരുമുമ്പിൽ, കണ്ണന്റെ പ്രിയഗീത മഹോത്സവമായി ആഘോഷിക്കപ്പെടുന്നു.

മഹോത്സവ വേദിയിൽ സന്യാസി ശ്രേഷ്ഠന്മാർ, ആചാര്യ വര്യന്മാർ, സാമൂഹിക സാംസ്കാരിക നായകന്മാർ, തന്ത്രിപ്രമുഖർ തുടങ്ങിയവരുടെ അനുഗ്രഹ ഭാഷണത്താലും സാന്നിധ്യത്താലും അലങ്കരിക്കപ്പെടുന്നു.

വിഷ്ണുസഹസ്രനാമം, സൗന്ദര്യലഹരീ, ഭഗവത്ഗീതയിലെ പ്രധാന അധ്യായങ്ങൾ എന്നിവ 5000 പേർ ഒന്നിച്ച് പാരായണം ചെയ്ത് സമർപ്പിച്ച് ഭഗവാന്റെ അനുഗ്രഹത്തിന് പാത്രീഭൂതരാവുന്ന ഈ സന്ദർഭത്തിൽ ഏവർക്കും പങ്കെടുത്ത് ധന്യരാകാവുന്നതാണെന്ന് ഗീതാ  മഹോത്സവത്തിന്റ മുഖ്യ ആചാര്യ വര്യനും, സ്വാമി ദയാനന്ദ ശ്രമം, പാലക്കാട്, മഠാധിപതിയുമായ സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി പറഞ്ഞു.

ഭഗവദ്ഗീതാ ലോകക്ഷേമത്തിന് ‘ എന്ന സന്ദേശം പ്രചരിപ്പിക്കാനുള ഒരു ഉദ്യമമാണ് ഈ ഗീതാ മഹോത്സവം ലക്ഷ്യം. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവേളയിൽ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾക്ക് പ്രചോദനമായിരുന്ന ഭഗവദ്ഗീതാ എക്കാലത്തേക്കും മനുഷ്യ സമൂഹത്തിന് വഴികാട്ടിയാണെന്ന് നവ തലമുറയെ ഓർമ്മിപ്പിച്ചു കൊണ്ടും വരും തലമുറകൾക്ക് അറിവു പകർന്നും ഭഗവദ്ഗീതയെ പ്രചരിപ്പിക്കുക എന്നതാണ് നമുക്കേവർക്കും ചെയ്യാനാകുന്ന കണ്ണന്റെ പൂജ. ഭഗവദ്ഗീത മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നവനേക്കാൾ പ്രിയതമനായിട്ട് തനിക്ക് ആരുമില്ല, ഉണ്ടാവുകയുമില്ലെന്ന് കണ്ണൻ ഗീതയിൽ പറയുന്നു.

ഭാരത ദേശ ഐക്യത്തിന്നും ലോക സമാധാനത്തിനും 2000 പേർ പങ്കെടുക്കുന്ന ഗീതാ മഹോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സമിതികളും വ്യക്തികളും സംഘാടക സമിതി അംഗങ്ങളായ ഗുരുവായൂർ ബാലു സ്വാമി 9947033278,  ഡോ. സന്തോഷ് 94479 22375, ഗുരുവായൂർ കണ്ണൻ സ്വാമി 92493 36649 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published.

Back to top button
Translate »