കേരളത്തിൽ ആർ എസ് എസിന് വൻ മുന്നേറ്റം; മോഹൻ ഭാഗവത്.

News Also Available in English, Hindi, Tamil

ഗുരുവായൂർ കേരളത്തിലെ സംഘപ്രവർത്തനത്തിൽ വലിയ മുന്നേറ്റമുണ്ടായതായി ആർ.എ സ്.എസ്. സർസംഘചാലക് മോഹൻ ഭാഗവത് പറഞ്ഞു. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ ചേർന്ന ആർ.എസ്. എസ്. ഗുരുവായൂർ സംഘജില്ലാ ഗണവേഷ് സാംഘിക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എതിർക്കുന്നവർ പോലും ആർ.എസ്.എസിനെ അനുകരിക്കാൻ ശ്രമിക്കുകയാണ്. ആർ. എസ്.എസിന് പ്രവർത്തനം പരിപാടിയല്ല, തപസ്യയാണ്. സമുഹത്തെ ശക്തിപ്പെടുത്തുകയാണ് സംഘപ്രവർത്തനത്തിന്റെ ലക്ഷ്യം. യഥാർഥ ശക്തിയെന്നത് ഗുണ്ടായിസമോ തീവ്രവാദ അല്ല, അത് ഗുണപരവും സമൂഹത്തിന് നന്മചെയ്യുന്നതുമാകണം.

ഹിന്ദുത്വം ഇത്തരം ദൈവിക ഗുണ സമ്പത്തിന്റെ പേരാണ്. അത് ഏതെങ്കിലും വംശത്തിന്റെയോ ജാതിയുടെയോ സമ്പ്രദായത്തിന്റെയോ ഭാഷയുടെയോ പ്ര ദേശത്തിന്റെയോ പേരല്ല, എല്ലാറ്റിനെയും ഉൾക്കൊള്ളുന്ന ദർശനമാണ് . പറഞ്ഞു.

ആർ. എസ്. എസ്. ദക്ഷിണക്ഷേത്രീയ സംഘചാലക് എ.ആർ. വന്നിരാജൻ, പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, തൃശ്ശൂർ വിഭാഗ് സംഘ ചാലക് കെ.എസ്. പദ്മനാഭൻ, ഗുരുവായൂർ ജില്ലാ സംഘചാലക് റിട്ട. കേണൽ വി. വേണു ഗോപാൽ, പ്രാന്തസമ്പർക്കപ്രമുഖ് കെ.ബി. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published.

Back to top button
Translate »