ഗുരുവായൂർ ദേവസ്വം മൾട്ടി സ്പെഷ്യൽ ആശുപത്രി പദ്ധതിക്ക് സഹായം പരിഗണിക്കും; മുകേഷ് അംബാനി.

News Also Available in English, Hindi, Tamil

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സഹായം നൽകുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മുകേഷ് അംബാനി.

ഗുരുവായൂരിൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങാനുള്ള പദ്ധതിക്ക് സഹായം അഭ്യർത്ഥിച്ച് ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ നൽകിയ നിവേദനത്തിനുള്ള മറുപടിയായാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. ക്ഷേത്ര ദർശനത്തിനെത്തിയ മുകേഷ് അംബാനിയുമായി ഇക്കാര്യം ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ സംസാരിച്ചു. നിവേദനത്തിലെ ആവശ്യം അനുഭാവത്തോടെ പരിഗണിക്കുമെന്ന് മുകേഷ് അംബാനി അറിയിച്ചതായി ചെയർമാൻ വി.കെ.വിജയൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published.

Back to top button
Translate »