ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.

News Also Available in English, Hindi, Tamil

ഗുരുവായൂർ : ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് ഞായറാഴ്ച രാവിലെ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. പുലർച്ചെ 5 മണിയോടെയായിരുന്നു സന്ദർശനം. ശ്രീവൽസം അതിഥി മന്ദിരത്തിന് മുന്നിൽ വാഹനമിറങ്ങിയ അദ്ദേഹം സഹപ്രവർത്തകർക്കൊപ്പം തെക്കേ നടപ്പന്തലിലൂടെ നടന്നെത്തി. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. മനോജ് കുമാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു .

തുടർന്ന് നാലമ്പലത്തിൽ പ്രവേശിച്ച് ശ്രീഗുരുവായൂരപ്പനെ തൊഴുതു ദർശന സായൂജ്യം നേടി. ഉപദേവതാ ക്ഷേത്രങ്ങളിലും ദർശനം നടത്തിയ അദ്ദേഹം ക്ഷേത്രം കൂത്തമ്പലവും സന്ദർശിച്ചു കാര്യങൾ ചോദിച്ചറിഞ്ഞു. ദർശനം പൂർത്തിയാക്കിയ അദ്ദേഹത്തിനും സഹപ്രവർത്തകർക്കും ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ പ്രസാദ കിറ്റും നൽകി.

മോഹൻ ഭാഗവതിന്റെ സന്ദർശനത്തോടനുബന്ധിച്ചു രണ്ടു മണിക്കൂർ ക്ഷേത്രത്തിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നിയന്ത്രണം ഉണ്ടാകുമെന്ന ദേവസ്വത്തിന്റെ അറിയിപ്പ് ശ്രദ്ധയിൽ പെടാത്തവരാണ് അവധി ദിനത്തിൽ രാവിലെ തന്നെ ക്ഷേത്ര ദർശനത്തിനു എത്തിയത്.

Sreepadmam Collections

Related Articles

Leave a Reply

Your email address will not be published.

Back to top button
Translate »